Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ ക്രിസ്‌തുചിത്രം: വചനജ്യോതിസ്‌ പ്രസിദ്ധീകരണം നിര്‍ത്തി

നെയ്യാറ്റിന്‍കര: കയ്യില്‍ ബിയര്‍ കുപ്പിയും കത്തിച്ച സിഗരറ്റും പിടിച്ചുനില്‍ക്കുന്ന യേശുക്രിസ്‌തുവിന്റെ ചിത്രം മുഖചിത്രമായി നല്‍കിയത്‌ വിവാദമായതിനെത്തുടര്‍ന്ന്‌ ലത്തീന്‍ കത്തോലിക്ക നെയ്യാറ്റിന്‍കര രൂപതയുടെ മുഖമാസികയായ വചനജ്യോതിസിന്റെ പ്രസിദ്ധീകരണം നിര്‍ത്തി.

എഡിറ്റോറിയല്‍ ബോര്‍ഡ്‌ പിരിച്ചുവിടുകയും ചെയ്‌തിട്ടുണ്ട്‌. മാസികയുടെ ജൂണ്‍ അഞ്ച്‌‌ ലക്കത്തിലെ മുഖചിത്രമാണ്‌ വിവാദത്തിനിടയാക്കിയത്‌. ഒന്നരവര്‍ഷമായി നെയ്യാറ്റിന്‍കര രൂപതയ്‌ക്ക്‌ കീഴില്‍ ഫാദര്‍ വിപി ജോസ്‌, തോമസ്‌ കെ സ്‌റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വചന ജ്യോതിസ്‌ പ്രസദ്ധീകരിച്ചിരുന്നത്‌.

നെയ്യാറ്റിന്‍കര രൂപതാ ബിഷപ്‌ ഡോക്ടര്‍ വിന്‍സന്റ്‌ സാമുവല്‍ ആണ്‌ മാസികയുടെ രക്ഷാധികാരി. ഇന്റര്‍നെറ്റില്‍ നിന്നും എടുത്ത ചിത്രമാണ്‌ എഡിറ്റോറിയല്‍ വിഭാഗക്കാര്‍ മുഖചിത്രമാക്കാന്‍ നല്‍കിയതെന്ന്‌ പറയപ്പെടുന്നു. സംഭവം വിവാദമായതോടെ ബിഷപ്പിന്റെ നേതൃത്വത്തിലുള്ള പത്രാധിപസമിതി ക്ഷമാപണം നടത്തി സമിതി പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.

മാസികയുടെ രക്ഷാധികാരിയായ ബിഷപ്‌ വിദേശയാത്രയിലായിരിക്കുമ്പോഴാണത്രേ വവാദമുഖചിത്രവുമായി മാസിക ഇറങ്ങിയത്‌. പൊറുക്കാനാവാത്ത അപരാധമാണ്‌ പത്രാധിപസമിതി ചെയ്‌തതെന്നാണത്രേ ബിഷപ്‌ ഹൗസ്‌ വിലയിരുത്തിയത്‌.

വിതരണം ചെയ്‌ത പുസ്‌തകങ്ങളില്‍ സിഗരറ്റും ബിയര്‍ കുപ്പിയും കാണുന്ന ഭാഗം സ്റ്റിക്കര്‍ ഒട്ടിച്ച്‌ മറയ്‌ക്കാന്‍ ശ്രമിച്ചതും വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു. പത്രാധിപസമിതിയിലെ ആരോ മനപ്പൂര്‍വ്വം ചെയ്‌തതാണിതെന്നാണ്‌ വിശ്വാസികളില്‍ ഒരു വിഭാഗം പറയുന്നത്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തിയ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്‌ രൂപതാ വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+