യുപിഎ വിശ്വാസ വോട്ടു നേടി
ദില്ലി : നാടകീയവും നാണംകെട്ടതുമായ ഒട്ടേറെ രംഗങ്ങള്‍ക്കൊടുവില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ലോക്‍സഭയില്‍ വിശ്വാസ വോട്ടു നേടി. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിപ്പിച്ചും ജനാധിപത്യത്തിന്റെ പഴുതുകള്‍ വെളിപ്പെടുത്തിയും സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയെങ്കിലും, വിജയിച്ചതാരെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഭാരത പൗരന്‍.
സര്‍ക്കാരിന് അനുകൂലമായി 275 വോട്ടും എതിരായി 256 വോട്ടും രേഖപ്പെടുത്തി. രണ്ട് എംപിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ആകെ 487 എംപിമാരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.
വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ മൂന്ന് ബിജെപി എംപിമാര്‍ക്ക് സമാജ്‍വാദി പാര്‍ട്ടി എം പി ഓരോ കോടി രൂപവീതം നല്‍കിയെന്ന ആരോപണവും എംപിമാര്‍ സഭയില്‍ ഹാജരാക്കിയ നോട്ടുകെട്ടുകളും രാജ്യത്തെ പിടിച്ചു കുലുക്കുമെന്ന് ഉറപ്പാണ്.
സ്വന്തം വിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്യാനാവാത്ത പ്രധാനമന്ത്രിയും സുപ്രധാനമായ ചര്‍ച്ചയിലിടപെട്ട് ഒരു വാചകം പോലും പറയാന്‍ കഴിയാത്ത യുപിഎ അധ്യക്ഷയും പാര്‍ലമെന്റിലെ കൗതുകക്കാഴ്ചകളെന്ന നിലയില്‍ ചരിത്രത്തില്‍ ഇടംനേടും.
രണ്ടു ദിവസം നീണ്ടു നിന്ന ചര്‍ച്ചയ്ക്ക് രാജ്യത്തിനു മുന്നില്‍ മറുപടി പറയേണ്ടെന്ന് തീരുമാനിച്ച് പ്രധാനമന്ത്രി പ്രസംഗം എഴുതി സഭയുടെ മേശപ്പുറത്തു വെച്ചതും സമാനതയില്ലാത്ത അനുഭവമായി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications