Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ പെണ്‍വാണിഭ സംഘം അറസ്റ്റില്‍

തൃശൂര്‍: നഗരം കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവരുകയായിരുന്ന സംഘം അറസ്റ്റിലായി. ഇടപാടുകാര്‍ക്ക്‌ യുവതികളെ കൈമാറുന്നതിനായി കാറില്‍ സംഘം കാത്തുകിടക്കുമ്പോഴാണ്‌ ഡിവൈഎസ്‌പി രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം ഇവരെ പിടികൂടിയത്‌.

കല്ലൂര്‍ ആലുവക്കാരന്‍ വീട്ടില്‍ കണ്ണന്‍(ഷാജി-24), ഷാജിയുടെ സഹോദരന്‍ സിലേഷ്‌(26) എറണാകുളം പള്ളുരുത്തി വേളി ഗീത(34), ആറാട്ടുപുഴ കൊറ്റിക്കല്‍ ലിജു(24), കൊല്ലം പുനലൂര്‍ സ്വദേശി തുണ്ടത്തില്‍ റെജീന എന്നിവരെയാണ്‌ വ്യാഴാഴ്‌ച രാത്രി പൊലീസ്‌ പിടികൂടിയത്‌.

സഹോദരന്മാരായ ഷാജിയും സിലേഷുമാണ്‌ പെണ്‍വാണിഭത്തിന്‌ നേതൃത്വം നല്‍കുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു. ഷാജിയുടെ പേരില്‍ ഇതിനുമുമ്പും പെണ്‍വാണിഭക്കേസ്‌ ഉണ്ടായിട്ടുണ്ട്‌.

നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മുറിയെടുത്ത്‌ വാണിഭം നടത്തിയ കേസിലും, നഗരത്തിലെ ഒരു ലോഡ്‌ജി കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തിയ കേസിലും മുമ്പ്‌ ഷാജി പിടിയിലായിട്ടുണ്ട്‌.

മൊബൈലിലൂടെയാണത്രേ സംഘം ഇടപാടുകാരുമായി ബന്ധപ്പെടുന്നത്‌. സംഘം പറയുന്ന സ്ഥലത്ത്‌ വാഹനവുമായെത്താന്‍ ആവശ്യക്കാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കും. അവിടെവച്ചാണ്‌ യുവതികളെ കൈമാറുന്നത്‌. വാഹനത്തില്‍ പുരുഷന്മാര്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ തെറ്റിദ്ധരിക്കപ്പെടില്ലെന്ന ഉറപ്പിന്മേലാണ്‌ ഇവര്‍ നഗരം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തനം നടത്തിയത്‌.

സംസ്ഥാന വ്യാപകമായി വേരുകളുള്ള സംഘമാണ്‌ വലയിലായതെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന ക്വാളിസ്‌ വാനും പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+