Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍വകക്ഷി സംഘം കശ്‌മീരിലേക്ക്‌

ദില്ലി: അമര്‍നാഥ്‌ ക്ഷേത്ര ഭൂമി വിവാദത്തെ ചൊല്ലി പ്രക്ഷോഭം നയിക്കുന്നവരുമായി കേന്ദ്ര സര്‍ക്കാര്‍ നേരിട്ട്‌ ചര്‍ച്ച നടത്തും.

ബുധനാഴ്‌ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വസതിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ്‌ തീരുമാനം. ജമ്മുവിലെ സംഘര്‍ഷാവസ്ഥ വിലയിരുത്തുന്നതിനായി സര്‍വകക്ഷി സംഘം സ്ഥലം സന്ദര്‍ശിയ്‌ക്കാനും തത്വത്തില്‍ തീരുമാനമായിട്ടുണ്ട്‌.

സംസ്ഥാനത്ത്‌ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ കടുത്ത ആശങ്കയാണ്‌ യോഗം രേഖപ്പെടുത്തിയത്‌. സമാധാനം തിരിച്ചു കൊണ്ടുവരാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിയക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടു.

സംഭാഷണത്തിലൂടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്‌ വിദേശകാര്യ മന്ത്രി പ്രണബ്‌ മുഖര്‍ജി പറഞ്ഞു. പ്രശ്‌നത്തെ വര്‍ഗീയ വത്‌കരിയ്‌ക്കാനുള്ള ശ്രമങ്ങള്‍ തടയുമെന്ന്‌ പറഞ്ഞ മന്ത്രി അമര്‍നാഥ്‌ തീര്‍ഥാടകര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും തുടര്‍ന്ന്‌ നല്‌കുമെന്നും പറഞ്ഞു.

അതെ സമയം ജമ്മു കശ്‌മീര്‍ ഗവര്‍ണറെ തിരിച്ചു വിളിയ്‌ക്കണമെന്ന ബിജെപിയുടെ ആവശ്യം കോണ്‍ഗ്രസ്‌ തള്ളി.

സര്‍വകക്ഷി യോഗത്തിന്‌ ക്ഷണിയ്‌ക്കാതെയെത്തിയ ഭാരതീയ ജനശക്തി പാര്‍ട്ടി നേതാവ്‌ ഉമാഭാരതിയും അനുയായികളും പ്രധാനമന്ത്രിയുടെ വസതിയ്‌ക്കു മുന്നില്‍ കുത്തിയിരിപ്പ്‌ നടത്തി. പിന്നീട്‌ സുരക്ഷാ ഉദ്യോഗസ്ഥരെത്തി അവരെ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കുകയായിരുന്നു.

ഇതിനിടെ ബുധനാഴ്‌ച ജമ്മുവില്‍ നടന്ന അമര്‍നാഥ്‌ പ്രക്ഷോഭത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. പ്രക്ഷോഭരെ അനുനയിപ്പിയ്‌ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രമുഖ രാഷ്ട്രീയ നേതാക്കളെ ഉള്‍പ്പെടുത്തി ക്ഷേത്ര ബോര്‍ഡ്‌ പുന:സംഘടിപ്പിയ്‌ക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചെങ്കിലും അമര്‍നാഥ്‌ യാത്ര സമിതി ഗവര്‍ണറുടെ ശ്രമത്തിനോട്‌ പുറം തിരിഞ്ഞു നില്‌ക്കുകയാണ്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+