Get Updates
Get notified of breaking news, exclusive insights, and must-see stories!

13 വര്‍ഷത്തിന്‌ ശേഷം പണപ്പെരുപ്പം 12%

ദില്ലി: പതിമൂന്ന്‌ വര്‍ഷത്തിനിടെ ആദ്യമായി നാണ്യപ്പെരുപ്പ നിരക്ക്‌ 12 ശതമാനം കടന്നു. ഭക്ഷ്യവസ്‌തുക്കളുള്‍പ്പെടെ എല്ലാ വിഭാഗം ഉത്‌പന്നങ്ങളുടെയും വില ഉയര്‍ന്നതോടെ ജൂലായ്‌ 26ന്‌ അവസാനിച്ച ആഴ്‌ചയിലെ നിരക്ക്‌ 12.01 ശതമാനത്തിലെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതെ സമയത്ത്‌ നിരക്ക്‌ 4.70 ശതമാനമായിരുന്നു.

ഭക്ഷ്യ ഉത്‌പന്ന വിലയിലും അടിസ്ഥാന ഉത്‌പന്ന വിലയിലും 0.1 ശതമാനം വര്‍ദ്ധനവാണ്‌ കഴിഞ്ഞയാഴ്‌ച ഉണ്ടായിരിക്കുന്നത്‌. പയര്‍വര്‍ഗ്ഗങ്ങള്‍, മുട്ട, മത്സ്യം, ഇറച്ചി എന്നിവയുടെ വില ഉയര്‍ന്നപ്പോള്‍ പഴവര്‍ഗ്ഗങ്ങളുടെ വിലയില്‍ നേരിയ കുറവ്‌ രേഖപ്പെടുത്തി.

പണപ്പെരുപ്പ നിരക്കില്‍ വന്‍ സ്വാധീനം ചെലുത്തുന്ന ഇരുമ്പ്‌, ഉരുക്ക്‌ എന്നിവയുടെ വില മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ സിമന്റിന്റെ വിലയില്‍ നേരിയ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഏതാനും മാസങ്ങളായി ഉയര്‍ച്ചയുടെ പാതയിലായിരുന്ന പണപ്പെരുപ്പ നിരക്കിന്‌ കടിഞ്ഞാണിടാന്‍ റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്കിലും സിആര്‍ആര്‍ നിരക്കിലും യഥാക്രമം അര ശതമാനവും കാല്‍ ശതമാനം വര്‍ദ്ധന വരുത്തിയിരുന്നു. ഇതിന്റെ പ്രതിഫലനം അറിയാന്‍ ഏതാനും നാള്‍ കൂടി വേണ്ടി വരുമെന്ന്‌ ആര്‍ബിഐ ഗവര്‍ണര്‍ വൈ.വി റെഡ്‌ഢി പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+