മാഞ്ചിയെ നാലാഴ്‌ചയ്‌ക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കണം
ദില്ലി: വിവാദങ്ങളുടെ കളിത്തോഴിയായി പിറന്നു വീണ മാഞ്ചിയെ ജപ്പാനും വേണ്ട. ജപ്പാനീസ് ദമ്പതികള്‍ക്കു വേണ്ടി ഇന്ത്യന്‍ വാടകമാതാവില്‍ ജനിച്ച പെണ്‍ കുഞ്ഞിനെ പൗരത്വം നല്‌കി സ്വീകരിയ്‌ക്കാന്‍ കഴിയില്ലെന്ന് ജപ്പാന്‍ വിദേശ കാര്യമന്ത്രാലയം അറിയിച്ചതായി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
ജൂലൈ 25ന് ഗുജറാത്തിലെ ആനന്ദില്‍ ജനിച്ച കുഞ്ഞിന്റെ പൗരത്വം തെളിയിക്കാന്‍ സാധിയ്‌ക്കാത്തതിനാല്‍ ജപ്പാന്‍ പൗരത്വം നല്‌കാന്‍ കഴിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഇന്ത്യ നല്‌കിയ പിതാവിന്റെ പേര് മാത്രമുള്ള ജനന സര്‍ട്ടിഫിക്കറ്റ് ജപ്പാനിലെ നിയമങ്ങള്‍ക്കനുസൃതമല്ലെന്നും അവര്‍ പറയുന്നു.
ഇതിനിടെ മാഞ്ചിയെ നാല് ആഴ്‌ചയ്‌ക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കാന്‍ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടുണ്ട്. കേസ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, രാജസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം, സംസ്ഥാന ഡിജിപി തുടങ്ങിയവര്‍ക്കെല്ലാം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ജയ്‌പൂരിലെ സത്യ എന്ന സാമൂഹിക സംഘടന നല്‌കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
വാടക മാതൃത്വം സംബന്ധിച്ച് ഇന്ത്യയില്‍ നിയമങ്ങളൊന്നുമില്ലാത്തതിനാല്‍ കുഞ്ഞിന്റെ മാതൃത്വം സംബന്‌ധിച്ച് ആശങ്കളുണ്ടെന്നും കാണിച്ചാണ് സത്യത്തിന്റെ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചിരിയ്‌ക്കുന്നത്.
അതെ സമയം കുഞ്ഞിനെ സ്വന്തം രാജ്യത്തേക്ക് കൊണ്ടു പോകാന്‍ കോടതിയും സര്‍ക്കാര്‍ ഓഫീസുകളും കയറിയിറങ്ങുകയാണ് കരാര്‍ നല്‌കിയ പിതാവ് യമാദ.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications