Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന്റെ വിസ്‌മയ പാര്‍ക്ക്‌ ഉദ്‌ഘാടനത്തില്‍ വിഎസ്‌ പങ്കെടുക്കില്ല

തിരുവനന്തപുരം: കണ്ണൂര്‍ പറശ്ശിനിക്കടവില്‍ സിപിഎം നേതൃത്വത്തിലുള്ള സഹകരണ സംഘം 30 കോടി മുതല്‍മുടക്കി നിര്‍മിച്ച അമ്യൂസ്‌മെന്റ്‌പാര്‍ക്കിന്റെ ഉദ്‌ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ പങ്കെടുക്കില്ല.

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലാണ്‌ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തതിന്‌ കാരണമായി പറയുന്നത്‌. വിഎസിന്റെ അഭാവത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനോ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനോ പാര്‍ക്ക്‌ ഉദ്‌ഘാടനം ചെയ്യും.

2001ല്‍ നിര്‍മാണമാരംഭിച്ച പാര്‍ക്ക്‌ 30 ഏക്കറിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി ജയരാജന്റെ നേതൃത്വത്തിലുള്ള മലബാര്‍ ടൂറിസം ഡവലപ്പ്‌മെന്റ്‌ കോപ്പറേറ്റീവ്‌ ലിമിറ്റഡാണ്‌ വിസ്‌മയ പാര്‍ക്ക്‌ യാഥാര്‍ഥ്യമാക്കിയത്‌.

അതെ സമയം പാര്‍ക്കിന്റെ ഉദ്‌ഘാടന ചടങ്ങില്‍ നിന്നും വിഎസ്‌ വിട്ടുനില്‌ക്കുന്നത്‌‌ കരുതിക്കൂട്ടി തന്നെയാണെന്നും സൂചനകളുണ്ട്‌.

അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌ പോലുള്ള വിനോദ വ്യവസായ രംഗത്തേക്ക്‌ പാര്‍ട്ടി മുതല്‍മുടക്കുന്നതിനെ വിഎസ്‌ വിഭാഗം ആദ്യം മുതല്ക്കെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ എതിര്‍ വിഭാഗത്തിന്‌ പാര്‍ട്ടിയില്‍ മേധാവിത്വം ലഭിച്ചതോടെ അത്തരം എതിര്‍പ്പുകള്‍ക്ക്‌ ശക്തിയില്ലാതെ പോകുകയായിരുന്നു.

പാര്‍ക്കിനെ എതിര്‍ത്ത വിഎസിനെക്കൊണ്ട്‌ തന്നെ അതിന്റെ ഉദ്‌ഘാടനം നടത്തിയ്‌ക്കണമെന്ന്‌ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‌ വാശിയുണ്ടായിരുന്നുവെന്നും അത്‌ പ്രകാരം മുഖ്യമന്ത്രിയെ ഉദ്‌ഘാടനത്തിന്‌ നിശ്ചയിക്കുകയുമായിരുന്നു.

ഈ സാഹചര്യത്തില്‍ പാര്‍ക്കിന്റെ ഉദ്‌ഘാടന ചടങ്ങില്‍ നിന്നും വിട്ടു നില്‌ക്കാന്‍ വിഎസ് ആശുപത്രിയില്‍ പ്രവേശിയ്ക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. പാര്‍ക്കിന്റെ ഉദ്‌ഘാടനത്തിന്‌ പുറമെ കണ്ണൂരില്‍ നടക്കുന്ന എല്‍ഡിഎഫ്‌ റാലിയിലും വിഎസ്‌ പങ്കെടുക്കേണ്ടതായിരുന്നു.

കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിനിടയിലും ദേഹാസ്വസ്ഥ്യമുണ്ടെന്ന കാരണത്താല്‍ വിഎസ്‌ വിട്ടു നിന്നിരുന്നു. പിന്നീട്‌ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങളെ പരസ്യമായി എതിര്‍ക്കുകയും ചെയ്‌തിരുന്നു.

ഈ സാഹചര്യത്തില്‍ പാര്‍ക്കിന്റെ ഉദ്‌ഘാടനത്തില്‍ നിന്നും വിഎസിന്റെ വിട്ടു നില്‌ക്കല്‍ യാദൃശ്ചികമല്ലെന്നാണ്‌ ഔദ്യോഗിക വിഭാഗത്തിന്റെ വിലയിരുത്തല്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+