Get Updates
Get notified of breaking news, exclusive insights, and must-see stories!

84കാരന്‍ 82ഭാര്യമാരെ മൊഴിചൊല്ലുന്നു

Abubakar Belluഅബുജ: ഒരു ജീവികാലത്തിനിടയ്‌ക്ക്‌ ഒരു വിവാഹം കഴിയ്‌ക്കുകയെന്നതുതന്നെ പലരെയും കുഴയ്‌ക്കുന്ന കാര്യമാണ്‌. കല്യാണം കഴിച്ചാല്‍ കണ്ണുകെട്ടിയതുപോലെയായെന്ന്‌ പറയുന്ന പുരുഷന്മാരും കുറവല്ല. ഒരു ഭാര്യയെത്തന്നെ സഹിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ ഇക്കാര്യം കേട്ടാല്‍ ഒന്നു ഞെട്ടുമെന്നുറപ്പാണ്‌.

എണ്‍പത്തിയാറ്‌ സ്‌ത്രീകളെ കല്യാണം കഴിച്ചയാള്‍ എണ്‍പത്തിനാലാം വയസ്സില്‍ ഇതില്‍ 82പേരെ മൊഴിചൊല്ലുക. അതെ നൈജീരിയക്കാരനായ അബൂബക്കര്‍ ബല്ലുവാണ്‌ തന്റെ എണ്‍പത്തിനാലാം വയസ്സില്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന 82 ഭാര്യമാരെ മൊഴിചൊല്ലാന്‍ തയ്യാറെടുക്കുന്നത്‌.

ഭാര്യമരെക്കൊണ്ട്‌ പൊറുതിമുട്ടിയിട്ടല്ല ബല്ലു വിവാഹമോചനംത്തിന്‌ തയ്യാറെടുക്കുന്നത്‌. ഇസ്ലാമിക കോടതിയാണ്‌ ഇയാളോട്‌ വിവാഹമോചനം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇസ്ലാമിക പണ്ഡിതനും മുന്‍ അധ്യാപകനുമായ അബൂബക്കര്‍ എണ്‍പത്തിയാറ്‌ വിവാഹം ചെയ്‌തത്‌ നിയമവിരുദ്ധമാണെന്ന്‌ കാണിച്ച്‌ ചിലര്‍ മതകോടതിയ്‌ക്ക്‌ പരാതി നല്‍കുകയായിരുന്നു. Some of Mr Bello Abubakar's wives and Children

ശരിയത്‌ നിയമമനുസരിച്ച്‌ ബല്ലുവിന്‌ വധശിക്ഷ നല്‍കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. വധശിക്ഷയ്‌ക്ക്‌ പകരം 82 ഭാര്യമാരെ മൊഴി ചൊല്ലാനാണ്‌ കോടതി വിധിച്ചത്‌. ഇങ്ങനെ ചെയ്‌താല്‍ ജീവപര്യന്തം തടവില്‍ നിന്നും രക്ഷപ്പെടാമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ശരിയത്‌ നിയമപ്രകാരം ഒരു പുരുഷന്‌ നാലില്‍ക്കൂടുതല്‍ ഭാര്യമാര്‍ പാടില്ല. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ അബൂബക്കര്‍ തയ്യാറായിരുന്നില്ല. പക്ഷേ ജയില്‍ശിക്ഷയുടെ കാഠിന്യമോര്‍ത്ത്‌ ഇപ്പോള്‍ വിവാഹമോചനത്തിന്‌ തയ്യാറെടുക്കകുയാണ്‌ ഇദ്ദേഹം.

താന്‍ തന്റെ 86 ഭാര്യമാരെയും ഇപ്പോഴും സ്‌നേഹിക്കുന്നുണ്ടെന്നും അവര്‍ക്കെല്ലാം തന്നോടും സ്‌നേഹമാണെന്നുമാണ്‌ ഇദ്ദേഹം പറയുന്നത്‌. എണ്‍പത്തിയാറ്‌ ഭാര്യമാരില്‍ പലരും മുപ്പത്‌ വര്‍ഷമായി എന്നോടൊപ്പം ജീവിക്കുന്നവരാണ്‌. ഒരു ദിവസം കൊണ്ട്‌ ഈ ബന്ധമവസാനിപ്പിക്കാന്‍ എനിക്കോ അവര്‍ക്കോ സിധിക്കില്ല- അദ്ദേഹം പറയുന്നു. എണ്‍പത്തിയാറ്‌ ഭാര്യമാരിലായി ഇദ്ദേഹത്തിന്‌ 170 മക്കളുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+