വിപണിയില്‍ വീണ്ടും തകര്‍ച്ച
മുംബൈ: ഓഹരി വിപണിയില് വീണ്ടും തകര്ച്ച. സെന്സെക്സ് 850 പോയിന്റും നിഫ്റ്റി 270 പോയിന്റും ഇടിഞ്ഞു. നിഫ്റ്റി 4000ത്തിന് താഴെയെത്തി.
അമേരിക്കന് ധനകാര്യ സ്ഥാപനമായ ലഹ് മാന് ബ്രദഴ്സിന്റെയും മെറില് ലിഞ്ചിന്റെയും തകര്ച്ചയെത്തുടര്ന്നാണ് ഇന്ത്യന് ഓഹരി വിപണികളില് കനത്ത നഷ്ടമുണ്ടായത്.
തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ച ഉടന്തന്നെ സെന്സെക്സ് 538 പോയിന്റ് കുറഞ്ഞു പിന്നീട് തകര്ച്ച 850 പോയിന്റിലെത്തുകയായിരുന്നു. തകര്ച്ചയെത്തുടര്ന്ന് കനത്ത വില്പ്പന സമ്മര്ദ്ദമാണ് വിപണി നേരിടുന്നത്.
12:50 PM
ഓഹരി വിപണിയല് കനത്ത ഇടിവ് രേഖപ്പെടുത്തി
മുംബൈ: ഓഹരി വിപണിയില് കനത്ത ഇടിവ്. രാവിലെ വ്യാപാരം തുടങ്ങിയ ഉടന്തന്നെ മുംബൈ ഓഹരിവിപണിയായ സെന്സെക്സ് 538 പോയിന്റ് ഇടിഞ്ഞ് 13500ന് താഴെയെത്തി.
ദേശീയ സൂചികയായ നിഫ്റ്റി 200 പോയിന്റ് ഇടവ് രേഖപ്പെടുത്തി. ശനിയാഴ്ച സെന്സെക്സ് 323 പോയിന്റ് നഷ്ടത്തില് 14,000ലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
ഡിഎല്എഫ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, യുണിടെക്, ഇന്ഫോസിസ്, എന്ടിപിസി, റിലയന്സ് ഇന്ഫ്രാസ്ട്രക്ചര് എന്നീ ഓഹരികള് താഴെപ്പോയി.
ബോംബ് സ്ഫോടനവും വിദേശ വ്യാപാര സ്ഥാപനങ്ങള് വില്പന പ്രവണത തുടരുന്നതുമാണ് ഓഹരി വിപണിയില് ഇടിവിന് കാരണമായത്.
രൂപയുടെ വിനിമയമൂല്യം ഡോളറിന് 46 രൂപയായി. രണ്ടുവര്ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയാണിത്. ക്രൂഡ് ഓയിലിന്റെ വിലയിലും കനത്ത ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബാരലിന് 99 ഡോളര് എന്ന നിലയിലാണ് ഇപ്പോള് വ്യാപാരം നടക്കുന്നത്.
11:15 AM












Click it and Unblock the Notifications