ബാംഗ്ലൂരില്‍ രാത്രികാല ഷിഫ്‌റ്റില്‍ സ്‌ത്രീകള്‍ സുരക്ഷിതരല്ല
ബാംഗ്ലൂര്: ബാംഗ്ലൂര് നഗരത്തിലെ വിവിധ കമ്പനികളില് രാത്രി ഷിഫ്റ്റില് ജോലിചെയ്യുന്ന സ്ത്രീകള് സുരക്ഷിതരല്ലെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ഗിരിജാ വ്യാസ്.
ജോലിക്കാരായ സ്ത്രീകള്ക്കുവേണ്ടി നാസ്കോം സംഘടിപ്പിച്ച സെമിനാറില് സംസാരിക്കുന്നതിനിടെ അവര് ഇക്കാര്യം പറഞ്ഞത്. അസോസിയേഷന് ഓഫ് ചേംബര് ഓഫ് കോമേഴ്സ് ആന്റ് ഇന്ഡസ്ട്രിയാണ് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില് രാത്രികാലങ്ങളില് ജോലിചെയ്യുന്ന സ്ത്രീകള്ക്കിടയില് സര്വ്വേ നടത്തിയത്.
ബാംഗ്ലൂരില് നിന്നും സര്വ്വേയില് പങ്കെടുത്ത 44 ശതമാനം സ്ത്രീകളും തങ്ങള്ക്ക് രാത്രികാല ജോലിയില് സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്നാണത്രേ വ്യക്തമാക്കിയത്. ലുധിയാനയില് നിന്നും 45ശതമാനവും, ഹൈദരാബാദില് നിന്നും 38 ഉം, ചെന്നൈയില് നിന്നും 24ഉം, കൊല്ക്കത്ത, പുനെ എന്നിവിടങ്ങളില് നിന്നും യഥാക്രമം 22ഉം, 24ഉം ശതമാനം പേരും മുംബൈയില് നിന്നും 18 ശതമാനവും ദില്ലിയില് നിന്നും 15ശതമാനവും സ്ത്രീകള് ഇത്തരത്തിലാണ് സര്വ്വേയില് പ്രതികരിച്ചതെന്നും ഗിരിജാ വ്യാസ് പറഞ്ഞു.
ഈ സാഹചര്യത്തില് രാത്രികാല ജോലിയ്ക്ക് നിരോധനം ഏര്പ്പെടുത്തുകയല്ല വേണ്ടതെന്നും അതേസമയം സംരക്ഷണമാണ് ആവശ്യമെന്നും അവര് പറഞ്ഞു. ഇതിനായി സ്ത്രീകളെ ജോലിക്ക് നിയമിക്കുന്ന കമ്പനികളില് സ്ത്രീകള്ക്ക് സംരക്ഷണം നല്കുന്നതിനായി വ്യക്തമായ നിയമങ്ങള് കൊണ്ടുവരുകയും അത് നടപ്പാക്കുകയും വേണമെന്നും അവര് നിര്ദ്ദേശിച്ചു.
നാഷണല് ക്രൈം റക്കോര്ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയില് ഓരോ 22 മിനിറ്റിലും ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും ഓരോ 40 മിനിറ്റിലും ഒരു സ്ത്രീ കിഡ്നാപ്പ് ചെയ്യപ്പെടുന്നുണ്ടെന്നും ചടങ്ങില് പങ്കെടുത്ത കര്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനകരന് പറഞ്ഞു.












Click it and Unblock the Notifications