Get Updates
Get notified of breaking news, exclusive insights, and must-see stories!

ശക്തമായ ഭീകര വിരുദ്ധ നിയമത്തിന് ധാരണ

ദില്ലി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറി ഭീകരാക്രമണങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്ന്‌ കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗം വിലയിരുത്തി.

ഭീകരത നേരിടാന്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സിയ്‌ക്കും ശക്തമായ ഭീകരവിരുദ്ധ നിയമത്തിനും രൂപം നല്‌കുന്ന നടപടികളുമായി മുന്നോട്ടു പോകാന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്‌.

ഗവര്‍ണര്‍മാരുടെ യോഗത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിനേറ്റ പരാജയം പ്രധാനമന്ത്രി തുറന്ന്‌ സമ്മതിച്ചതിന്‌ പിന്നാലെയാണ്‌ പ്രത്യേക കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നത്‌. തുടര്‍ച്ചയായ സ്‌ഫോടന പരമ്പരകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക്‌ മങ്ങലേല്‌പിച്ചതായും യോഗം വിലയിരുത്തി.

ദില്ലിയില്‍ നടന്ന ഗവര്‍ണര്‍മാരുടെ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുത്ത മന്‍മോഹന്‍സിങ്‌ സമീപകാലത്തുണ്ടായ ഭീകരാക്രമണങ്ങളില്‍ ഇന്റലിജന്റസിന്‌ വലിയ വീഴ്‌ചകളുണ്ടായെന്ന്‌ തുറന്ന്‌ സമ്മതിച്ചു.

എല്ലാ ഭീകര പ്രവൃത്തികളും അന്വേഷിയ്‌ക്കുന്നതിനും കുറ്റക്കാരെ ശിക്ഷിയ്‌ക്കുന്നതിനുമായി കേന്ദ്ര ഏജന്‍സി രൂപവത്‌ക്കരിയ്‌ക്കണമെന്ന ആശയം സര്‍ക്കാരിനുണ്ടെന്നും അറിയിച്ചു.

അതെ സമയം ഇതൊരു ഫെഡറല്‍ ഏജന്‍സിയാവണമെന്ന നിര്‍ബന്ധം സര്‍ക്കാരിനില്ലെന്നും സിങ്‌ വ്യക്തമാക്കി. എപ്പോള്‍ ഭീകരാക്രമണം ഉണ്ടായാലും ബന്ധപ്പെട്ട സംസ്ഥാനങ്ങളെ അന്വേഷണത്തില്‍ സഹായിക്കുന്ന കേന്ദ്ര ഏജന്‍സിയായി വര്‍ത്തിയ്‌ക്കാന്‍ ഇതിന്‌ കഴിഞ്ഞേക്കും.

ഭീകരതയെ രാഷ്ട്രീയവത്‌ക്കരിയ്‌ക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ നിര്‍ഭാഗ്യകരവും അപലപനീയവുമാണെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+