കെഎസ്ഇബിയെ കന്പനിയാക്കുന്നതിന് അംഗീകാരം
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കി മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷക്ഷി യോഗം അവസാനിച്ചു.
ബോര്‍ഡിനെ ഒരൊറ്റ കമ്പനിയാക്കി മാറ്റി പൊതുമേഖലയില്‍ ത്‌ന്നെ നിലനിര്‍ത്താനുള്ള തീരുമാനത്തിന് യോഗം അംഗീകാരം നല്‌കി.
ഇത് സംബന്ധിച്ച് വിജ്ഞാപനം വ്യാഴാഴ്‌ച വൈകിട്ട് പുറത്തിറങ്ങും. നിലവിലുള്ള ചെയര്‍മാന്‍ സ്‌പെഷ്യല്‍ ഓഫീസറായിട്ടാകും പുതിയ കമ്പനി രൂപീകരിയ്‌ക്കുക. ബോര്‍ഡ് അംഗങ്ങള്‍ മാനേജ്‌മെന്റ് അംഗങ്ങളാകും.
യുഡിഎഫ് കക്ഷികളുടെ ബഹിഷ്‌ക്കരണത്തിനൊടുവില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി അംഗങ്ങള്‍ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്‌തു.
ഇടത് മുന്നണി തീരുമാനം സര്‍ക്കാര്‍ അടിച്ചേല്‌പിയ്‌ക്കുകയാണെന്നാരോപിച്ചാണ് ബിജെപി നേതാക്കളായ എം.എസ് കുമാറും എം.ടി രമേഷും ഇറങ്ങിപ്പോയത്.
ബോര്‍ഡിനെ വിവിധ കമ്പനികളാക്കി വിഭജിയ്‌ക്കേണ്ടതായിരുന്നുവെന്നും ഇതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിച്ചില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന യോഗത്തില്‍ എല്‍ഡിഎഫ് കക്ഷി നേതാക്കള്‍ മാത്രമാണ് പങ്കെടുത്തത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications