Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാറ്റ സിംഗൂര് പദ്ധതി ഉപേക്ഷിച്ചു

നാനോ ബംഗാളിനോട് 'ടാറ്റ' പറഞ്ഞു

Ratan Tataകൊല്‍ക്കത്ത: സിംഗൂരിലെ നാനോ ഫാക്ടറി പദ്ധതിയില്‍ നിന്ന്‌ പിന്‍മാറാന്‍ തീരുമാനിച്ചതായി ടാറ്റ ഗ്രൂപ്പ്‌ ചെയര്‍മാന്‍ രത്തന്‍ ടാറ്റ പ്രഖ്യാപിച്ചു.

ബംഗാള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന്‌ ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്‌ ടാറ്റ ഈ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്‌.

നിശ്ചിത സമയത്തിനുള്ളില്‍ കാര്‍ പുറത്തിറക്കുന്നതിനാണ്‌ ഫാക്ടറി മാറ്റി സ്ഥാപിയ്‌ക്കുന്നതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി.

തൊഴിലാളികളുടെ ജീവനും സുരക്ഷയ്‌ക്കുമാണ്‌ താന്‍ ഏറെ പ്രാധാന്യം നല്‌കുന്നത്‌. കഴിഞ്ഞ രണ്ടു വര്‍ഷമായി സിംഗൂരിലെ ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ നടന്നത്‌ ഭീഷണികള്‍ക്ക്‌ നടുവിലായിരുന്നു. പോലീസ്‌ സംരക്ഷണത്തോടെ മാത്രം ഒരു ഫാക്ടറിയ്‌ക്ക പ്രവര്‍ത്തിയ്‌ക്കാന്‍ സാധിയ്‌ക്കില്ല.

സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ മൂലമല്ല ബംഗാളില്‍ നിന്ന്‌ പിന്‍വാങ്ങുന്നത്‌. സര്‍ക്കാര്‍ ഞങ്ങളുടെ സുഹൃത്തുക്കളാണ്‌. ബംഗാള്‍ നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും ടാറ്റ വ്യക്തമാക്കി.

കാര്‍ ഫാക്ടറിയ്‌ക്കെതിരെ പ്രക്ഷോഭം നയിച്ച മമതാ ബാനര്‍ജിയെ പരോക്ഷമായി വിമര്‍ശിയ്‌ക്കാനും രത്തന്‍ ടാറ്റ തയാറായി. ഫാക്ടറി എവിടേക്കാണ്‌ മാറ്റി സ്ഥാപിയ്‌ക്കുന്നതെന്ന കാര്യം ഉടന്‍ അറിയിക്കുമെന്നും ടാറ്റ വ്യക്തമാക്കി.

ബുദ്ധദേവ്‌ ബംഗാള്‍ മുഖ്യമന്ത്രിയായി മൂന്നാമതും സ്ഥാനമേറ്റയുടനെയാണ്‌ ടാറ്റ ബംഗാളിലെത്തി നാനോ ചര്‍ച്ചകള്‍ ആരംഭിയ്‌ക്കുന്നത്‌.

ടാറ്റയുടെ വരവ്‌ ബംഗാളിന്റെ വ്യവസായ വികസന മോഹങ്ങള്‍ക്ക്‌ പുതിയ ഊര്‍ജ്ജം പകര്‍ന്നിരുന്നു സിംഗൂരില്‍ ഫാക്ടറി സ്ഥാപിയ്‌ക്കാന്‍ ടാറ്റ തീരുമാനിച്ചതോടെ ബംഗാള്‍ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന സത്‌പേരും കൈവരിച്ചു.

ഒരു ലക്ഷം രൂപയുടെ നാനോ കാര്‍ നിര്‍മാണശാലയ്‌ക്കായി 997 ഏക്കര്‍ ഭൂമിയാണ്‌ സര്‍ക്കാര്‍ പാട്ടത്തിനേറ്റെടുത്ത്‌ നല്‌കിയത്‌. ഇതില്‍ 600 ഓളം ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥരായ പതിനൊന്നായിരം കര്‍ഷകര്‍ സര്‍ക്കാരില്‍ നിന്ന്‌ ഇതിന്റെ നഷ്ടപരിഹാരവും കൈപ്പറ്റി.

എന്നാല്‍ പദ്ധതിയ്‌ക്കായി സര്‍ക്കാര്‍ വിട്ടു കൊടുത്ത നാനൂറേക്കര്‍ ഭൂമി കര്‍ഷകര്‍ക്ക്‌ തിരിച്ചു നല്‌കണമെന്നാവശ്യപ്പെട്ട്‌ തൃണമൂല്‍ നേതാവ്‌ മമത പ്രക്ഷോഭമാരംഭിച്ചതോടെയാണ്‌ പദ്ധതി അവതാളത്തിലാകുന്നത്‌.

പലപ്പോഴും സംഘര്‍ഷത്തിലേക്ക്‌ നീങ്ങിയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന്‌ ടാറ്റ ഫാക്ടറി പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കുകയും തങ്ങള്‍ പിന്‍മാറുമെന്ന്‌ മുന്നറിപ്പും നല്‌കുകയും ചെയ്‌തു. എന്നാല്‍ മമതയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭകര്‍ മുന്നറിയിപ്പ്‌ അവഗണിച്ച്‌ സമരവുമായി മുന്നോട്ട്‌ പോകാന്‍ തീരുമാനിയ്‌ക്കുകയായിരുന്നു.

ഇതിനിടെ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്‌ണ ഗാന്ധിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ നേരിയ പ്രതീക്ഷകള്‍ നല്‌കിയെങ്കിലും അതും അവസാനം പരാജയപ്പെടുകയായിരുന്നു.

7:50 PM

ടാറ്റ സിംഗൂരില്‍ നിന്ന് പിന്‍മാറുന്നു

കൊല്‍ക്കത്ത: ബംഗാളിന്റെ വ്യവസായ വികസന മോഹങ്ങള്‍ക്ക്‌ കനത്ത തിരിച്ചടി നല്‌കിക്കൊണ്ട്‌ സിംഗൂരില്‍ നാനോ കാര്‍ ഫാക്ടറി പദ്ധതിയില്‍ നിന്നും ടാറ്റ പിന്‍വാങ്ങുന്നു.

ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയുമായി ടാറ്റ ഗ്രൂപ്പ്‌ ചെയര്‍മാന്‍ രത്തന്‍ ടാറ്റ വെള്ളിയാഴ്‌ച നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷമാണ്‌ പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ ടാറ്റ തീരുമാനിച്ചിരിയ്‌ക്കുന്നത്‌. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

നാനോ കാര്‍ യൂണിറ്റ്‌ സ്ഥാപിയ്‌ക്കുന്നതിനെതിരെ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ നടത്തിയ പ്രക്ഷോഭങ്ങളാണ്‌ പദ്ധതി ബംഗാളിന്‌ നഷ്ടമാക്കിയിരിക്കുന്നത്‌.

പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന കഴിഞ്ഞ ഓഗസ്‌റ്റ്‌ 29 മുതല്‍ ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ടാറ്റ നിര്‍ത്തിവെച്ചിരുന്നു. പ്രക്ഷോഭം തുടരുകയാണെങ്കില്‍ പദ്ധതിയില്‍ നിന്ന്‌ പിന്‍മാറുമെന്ന്‌ രത്തന്‍ ടാറ്റ അന്നേ മുന്നറിയിപ്പും നല്‌കിയിരുന്നു.

ഫാക്ടറിയ്‌ക്കായി ഏറ്റെടുത്ത ആയിരം ഏക്കര്‍ ഭൂമിയില്‍ നിന്ന്‌ 400 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക്‌ തിരിച്ചുവേണമെന്നാവശ്യപ്പെട്ടായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രക്ഷോഭം നടത്തിയത്‌. പ്രക്ഷോഭങ്ങള്‍ പലപ്പോഴായി സംഘര്‍ഷത്തിലേക്ക്‌ നീങ്ങിയപ്പോഴാണ്‌ ടാറ്റ ഫാക്ടറി പ്രവര്‍ത്തനം അവസാനിപ്പിയ്‌ക്കാന്‍ നിര്‍ബന്ധിതമായത്‌.

ടാറ്റ സിംഗൂരില്‍ നിന്ന്‌ പിന്‍വാങ്ങുമെന്ന്‌ സൂചനകള്‍ കിട്ടിയതോടെ മറ്റു മുഖ്യമന്ത്രിമാര്‍ നാനോ ഫാക്ടറി തങ്ങളുടെ സംസ്ഥാനത്തേക്ക്‌ ആകര്‍ഷിയ്‌ക്കാന്‍ കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിയ്‌ക്കുകയാണ്‌.

06:51 pm

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+