Get Updates
Get notified of breaking news, exclusive insights, and must-see stories!

സാര്‍ ചക്രവര്‍ത്തി വിപ്ലവത്തിന്റെ ഇര

Tsarമോസ്‌കോ: റഷ്യയിലെ അവസാനത്തെ സാര്‍ ചക്രവര്‍ത്തി നിക്കോളാസ്‌ രണ്ടാമനും കുടുംബവും അന്നത്തെ രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെ ഇരകളാണെന്ന് റഷ്യന്‍ സുപ്രീം കോടതി വിധിച്ചു.

ചക്രവര്‍ത്തിയെയും കുടുംബത്തിനെയും വകവരുത്തിയതിന്‌ യാതൊരു ന്യായീകരണവുമില്ലെന്നും ഈ കുടുംബത്തെ പുനരധിവസിപ്പിയ്‌ക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കോടതി ആവശ്യപ്പെട്ടു.

സാര്‍ ചക്രവര്‍ത്തിമാരായ റൊമനോവ്‌ കുടുംബത്തിലെ ഇപ്പോഴത്തെ പ്രഭ്വി മറിയം വ്‌ളാദിനോവയാണ്‌ രാജകുടുംബത്തെ പുനരധിവസിപ്പിയ്‌ക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌.

കഴിഞ്ഞ വര്‍ഷം ഇതേ കോടതി ഈയാവശ്യം നിരസിച്ചിരുന്നു. ഇത്‌ തള്ളിക്കളഞ്ഞു കൊണ്ടാണ്‌ പുതിയ ഉത്തരവ്‌.

1917ലെ ബോള്‍ഷെവിക്‌ വിപ്ലവത്തിന്റെ അന്ത്യത്തിലാണ്‌ ചക്രവര്‍ത്തിയായ സാര്‍ നിക്കൊളാസ്‌, ഭാര്യ അലക്‌സാണ്‍ഡ്ര, ഇവരുടെ അഞ്ച്‌ മക്കള്‍ എന്നിവരെ 1918 ജൂലൈ 17ന്‌ വിപ്ലവകാരികള്‍ വെടിവെച്ചു കൊന്നത്‌.

വിപ്ലവത്തെ തുടര്‍ന്ന്‌ ഒളിവില്‍ പോയ രാജകുടുംബത്തെ ഒരു വ്യാപാരിയുടെ കുടുംബത്തില്‍ നിന്നും കണ്ടെത്തുകയും പിന്നീട്‌ ഇവരെ നിരത്തി നിര്‍ത്തി വെടിവെച്ചു കൊല്ലുകയുമായിരുന്നു. ഇത്‌ തീര്‍ത്തും നിയമവിരുദ്ധമായ നടപടിയായിരുന്നെന്നും സുപ്രീം കോടതി വ്യക്തമാക്കി.

രണ്ടായിരത്തില്‍ റഷ്യന്‍ ഓര്‍ത്തോഡക്‌സ്‌ സഭ കൊല്ലപ്പെട്ട രാജ കുടുംബത്തിലെ ഏഴു പേരെയും വിശുദ്ധപദവി നല്‌കി ആദരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+