കെ.കെ രാഗേഷിന്റെ മകളെ മാമ്മോദീസ മുക്കിയെന്ന്‌ പള്ളിവികാരി
കണ്ണൂര്: എസ്എഫ്ഐ മുന് അഖിലേന്ത്യാ സെക്രട്ടറിയും സിപിഎം സംസ്ഥന കമ്മിറ്റിയംഗവുമായ കെ. കെ രാഗേഷിന്റെ മകളുടെ മാമ്മോദീസയുമായി ബന്ധപ്പെട്ട് സിപിഎമ്മില് പ്രശ്നം കത്തിപ്പടരുന്നു.
രാഗേഷിന്റെ മൂത്തമകളായ ശാരികയെ മാമ്മോദീസ മുക്കിയെന്ന് ഇടവക വികാരി വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇക്കാര്യം രാഗേഷ് നിഷേധിക്കുകയും ചെയ്തു.
തളിപ്പറമ്പ് സെന്റ് ഗ്രിഗോറിയോസ് ഓര്ത്തഡോക്സ് പള്ളിയില് നാലുവര്ഷം മുമ്പ് രാഗേഷിന്റെ മകളുടെ മാമ്മോദീസാ ചടങ്ങ് നടത്തിയെന്ന് അന്ന് പള്ളിയിലെ വികാരിയായിരുന്ന ഫാദര് സാജു ആണ് വെളിപ്പെടുത്തിയത്.
എഴുത്തുകാരനും ചിന്തകനുമായ കെസി വര്ഗീസിന്റെ മകള് പ്രിയയാണ് രാഗേഷിന്റെ ഭാര്യ. ഇവരുടേത് മിശ്രവിവാഹമായിരുന്നു. വിവാഹത്തെത്തുടര്ന്ന് പ്രിയയെ സഭയില്നിന്നും പുറത്താക്കിയിരുന്നു.
എന്നാല് കുഞ്ഞുണ്ടായപ്പോള് പ്രിയയുടെ ബന്ധുക്കളുടെ അഭ്യര്ത്ഥന പ്രകാരം ബിഷപ്പിന്റെ അനുമതിയോടെ കുഞ്ഞിനെ മാമ്മോദിസ മുക്കിയെന്നാണ് പറയുന്നത്. രാഗേഷും പ്രിയയും മാമ്മോദീസാ ചടങ്ങില് പങ്കെടുത്തിരുന്നില്ലെന്നും ഫാദര് സാജു പറഞ്ഞു.
തനിക്കെതിരെയുള്ള ഗൂഢാലോചനയെത്തുടര്ന്നാണ് തന്റെ മകളെ മാമ്മോദീസ മുക്കിയെന്ന് പ്രചരിപ്പിക്കുന്നതെന്നാണ് രാഗേഷ് പറയുന്നത്. പ്രിയയുടെ പിതാവ് കെസി വര്ഗീസും കൊച്ചുമകളെ മാമ്മോദീസ മുക്കിയെന്ന വാര്ത്ത നിഷേധിച്ചിട്ടുണ്ട്.
സിപിഎം നേതാവ് എപി അബ്ദുള്ളക്കുട്ടി എംപിയുടെ ദൈവവിശ്വാസ പ്രഖ്യാപനം സൃഷ്ടിച്ച പ്രശ്നങ്ങള്ക്ക് പിന്നാലെയാണ് സിപിഎമ്മില് മാമ്മോദീസ വിവാദം കത്തിപ്പടരുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications