Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണി വീണ്ടും മൂക്കു കുത്തുന്നു.

മുംബെ : നിക്ഷേപകരില്‍ പരിഭ്രാന്തി പരത്തി ഓഹരി വിപണി ഇടിഞ്ഞു വീഴുന്നു. തിങ്കളാഴ്ച ഉച്ചയോടെ സെന്‍സെക്സ് 525 പോയിന്റുകള്‍ ഇടിഞ്ഞപ്പോള്‍ സെന്‍സെക്സ് സൂചിക 12000ന് താഴെയെത്തി. 2006നു ശേഷമുളള ഏറ്റവും താഴ്ന നിലയെ സ്പര്‍ശിച്ചു നില്‍ക്കുകയാണ് ഓഹരി സൂചിക.

നിഫ്റ്റിയുടെ തകര്‍ച്ച 4.40 ശതമാനമാണ്. 168 പോയിന്റുകള്‍ താണ് 3650ലെത്തി നില്‍ക്കുകയാണ് സൂചിക.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് മിഡ് കാപ് സൂചിക 4.98 ശതമാനം താണു. 4444.63ല്‍ മിഡ് കാപ് തുടരുമ്പോള്‍ സ്മാള്‍ കാപ് 4.41 ശതമാനം നഷ്ടം രേഖപ്പെടുത്തി 5224.51ലെത്തി.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികള്‍ മാത്രമാണ് കനത്ത തകര്‍ച്ചയെ അതിജീവിച്ച് നിക്ഷേപകര്‍ക്ക് ആശ്വാസമായത്. മറ്റുളളവയെല്ലാം വന്‍നഷ്ടമാണ് നേരിടുന്നത്.

ടാറ്റാ പവര്‍ ഓഹരികളാണ് ഏറ്റവും നഷ്ടം നേരിട്ടത്. 11.44 ശതമാനം നഷ്ടം ഈ ഓഹരികള്‍ക്കുണ്ടായി. ഭീമമായ തകര്‍ച്ച നേരിടുന്ന മറ്റ് ഓഹരികള്‍ ജയ്പ്രകാശ് അസോസിയേറ്റ്സ്(10.68%), സ്റ്റെര്‍ലൈറ്റ് ഇന്‍‍ഡസ്ട്രീസ് (10.3%), ഡിഎല്‍എഫ് (9.02%), ടാറ്റാ സ്റ്റീല്‍ (8.8%), റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ((8.61%) എന്നിവയാണ് കനത്ത നഷ്ടം നേരിട്ട ഓഹരികള്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+