ആണവക്കരാറില് ബുഷ് തിങ്കളാഴ്ച ഒപ്പുവെയ്ക്കും
വാഷിങ്‌ടണ്‍: ഇന്ത്യ-യുഎസ് ആണവക്കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ഒക്ടോബര്‍ എട്ടിന് ഒപ്പുവെയ്‌ക്കും. വൈറ്റ്‌ഹൗസില്‍ ബുധനാഴ്‌ച ഉച്ചയ്‌ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിലേക്ക് തിരഞ്ഞെടുത്ത ഇന്ത്യന്‍-അമേരിക്കന്‍ നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
കരാര്‍ നടപ്പാക്കുന്നതിനായി അക്ഷീണം യത്‌നിച്ച ഇരു രാജ്യങ്ങളിലേയും നേതാക്കളും ഇന്തോ-അമേരിക്കന്‍ സമൂഹത്തിന്റെ പ്രതിനിധികളും എന്നിവര്‍ വൈറ്റ് ഹൗസിലെത്തി ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്.
ആണവക്കരാറിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിച്ച് ഒരാഴ്‌ചയ്‌ക്കു ശേഷമാണ് പ്രസിഡന്റ് ബുഷ് കരാറിലൊപ്പിടുന്നത്. ബില്ലില്‍ ബുഷ് ഒപ്പിട്ട് നിയമമായി മാറിയാലുടന്‍ ഇരുരാജ്യങ്ങളും ഔദ്യോഗികമായി കരാറില്‍ ഒപ്പിടും.
കഴിഞ്ഞ ശനിയാഴ്‌ച ഇന്ത്യ സന്ദര്‍ശിച്ച യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ഇന്ത്യയില്‍ വെച്ച് കരാറിലൊപ്പിടുമെന്നാണ് കരുതിയിരുന്നതെങ്കിലും ബില്ലില്‍ ബുഷ് ഒപ്പുവെയ്‌ക്കാത്തതു കാരണം കരാറില്‍ ഇന്ത്യ ഒപ്പിടുന്നത് വൈകിയ്‌ക്കുകയായിരുന്നു.
ബുധനാഴ്‌ച ബുഷ് കരാറിലൊപ്പിടുന്നതിന് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി അമേരിക്കയിലെത്തി കരാറിലൊപ്പിട്ടേക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications