Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണി തകര്‍ച്ച: ഇന്ത്യയില്‍ രക്ഷാദൗത്യം

മുംബൈ: അമേരിക്കയില്‍ തുടങ്ങി യൂറോപ്പിലേക്കും വ്യാപിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഇന്ത്യന്‍ വിപണിയെ രക്ഷിയ്‌ക്കാനുള്ള ശ്രമവുമായി റിസര്‍വ്‌ ബാങ്കും സെക്യൂരിറ്റീസ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ (സെബി)യും രംഗത്തെത്തി.

ബാങ്കുകള്‍ റിസര്‍വ്‌ ബാങ്കില്‍ സൂക്ഷിയ്‌ക്കേണ്ട നിര്‍ബന്ധ നിക്ഷേപമായ കരുതല്‍ ധനാനുപാതം (സിആര്‍ആര്‍)ത്തില്‍ അരശതമാനം കുറവ്‌ വരുത്തിക്കൊണ്ടാണ്‌ റിസര്‍വ്‌ ബാങ്ക്‌ വിപണിയെ രക്ഷിയ്‌ക്കാനെത്തിയത്‌. ഈ നടപടി മൂലം ഇന്ത്യന്‍ ബാങ്കിങ്‌ രംഗത്തേക്ക്‌ 20,000 കോടി രൂപ തുറന്ന്‌ വിടാനാകുമെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കുതിച്ചുയര്‍ന്ന പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുന്നതിനായി കടുത്ത നിയന്ത്രണ നടപടികള്‍ ഏര്‍പ്പെടുത്തിയ ആര്‍ബിഐ മൂന്ന്‌ വര്‍ഷത്തിനിടെ ആദ്യമായാണ്‌ ഇത്തരത്തില്‍ ഒരു ഇളവ്‌ പ്രഖ്യാപിയ്‌ക്കുന്നത്‌.

ആഗോള പ്രതിസന്ധിയാണ്‌ ഇന്ത്യയെ ബാധിയ്‌ക്കുമോയെന്ന ഭീതിയിലാണ്‌ റിസര്‍വ്‌ ഈ ഇളവ്‌ പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്‌.

ഇതിനിടെ ഓഹരി വിപണിയിലെ വിദേശ നിക്ഷേപങ്ങള്‍ക്കുണ്ടായിരുന്ന ചില നിയന്ത്രണങ്ങള്‍ സെബി എടുത്തു മാറ്റി. വിദേശ നിക്ഷേപങ്ങള്‍ വ്യാപകമായി പിന്‍വലിയുന്ന സാഹചര്യത്തിലാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയെ നിയന്ത്രിയ്‌ക്കുന്ന സെബിയുടെ ഈ നടപടി.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക്‌ നിക്ഷേപങ്ങളുടെ ഉറവിടവും മറ്റും വെളിപ്പെടുത്തുന്ന പാര്‍ട്ടിസിപ്പേറ്ററി നോട്ട്‌ (പി-നോട്ട്‌) പുറത്തിറക്കുന്നതിലുള്ള നിയന്ത്രണമാണ്‌ സെബി ഭാഗികമായി പിന്‍വലിച്ചിരിയ്‌ക്കുന്നത്‌.

ഇതോടെ രജിസ്‌റ്റര്‍ ചെയ്യാത്തവര്‍ക്കും ട്രേഡിങ്ങില്‍ ഏര്‍പ്പെടാന്‍ കഴിയും. നിയന്ത്രണത്തില്‍ ഇളവുണ്ടായാല്‍ കൂടുതല്‍ വിദേശനിക്ഷേപം ഇവിടേക്ക്‌ ഒഴുകുമെന്നാണ്‌ പ്രതീക്ഷ. ഓഹരി വിപണിയിലെ വന്‍തകര്‍ച്ചയുടെ വ്യാപ്‌തി കുറയ്‌ക്കാന്‍ സെബിയുടെ തീരുമാനം സഹായിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

അതേസമയം റിസര്‍വ്‌ ബാങ്കിന്റെയും സെബിയുടെയും ആശ്വാസ നടപടികള്‍ പെട്ടെന്ന്‌ വിപണിയില്‍ പ്രതിഫലിയ്‌ക്കില്ലെന്നും ഒരു വിഭാഗം സാമ്പത്തിക വിദഗ്‌ദര്‍ ചൂണ്ടിക്കാട്ടുന്നു. കനത്ത വില്‌പനയാണ്‌ ഓഹരി വിപണിയില്‍ ഇപ്പോഴും നടക്കുന്നത്‌.

ഓഹരി വിപണിയില്‍ വന്‍ ചാഞ്ചാട്ടം അനുഭവപ്പെടുന്നതിനാല്‍ റിസര്‍വ്‌ ബാങ്ക്‌ നടപടികളിലൂടെയെത്തുന്ന അധിക പണമുപയോഗിച്ച്‌ ഓഹരി വാങ്ങല്‍ ശക്‌തിപ്പെടുമെന്ന്‌ കരുതാനാവില്ലെന്നും ഇവര്‍ പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+