ആണവകരാറില്‍ പ്രണബും കോണ്ടലിസയും ഒപ്പുവച്ചു
വാഷിങ്ടണ്: വിദേശകാര്യമന്ത്രി പ്രണബ് മുഖര്ജിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസും ഒപ്പുവച്ചതോടെ ചരിത്രപ്രധാനമായ ഇന്ത്യ-അമേരിക്ക ആണവകരാര് യാഥാര്ഥ്യമായി.
വെള്ളിയാഴ്ച ഇന്ത്യന് സമയം രാത്രി 1.30ന് യുഎസ് സ്റ്റേറ്റ് ഡപ്പാര്ട്മെന്റിലെ ബെഞ്ചമിന് ഫ്രാങ്ക്ളിന് ഹാളിലാണ് ചരിത്രപരമായ ഒപ്പുവയ്ക്കല് ചടങ്ങ് നടന്നത്.
ആണവോര്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിനായുള്ള 1 2 3 കരാറിലാണ് ഇരുവരും അന്തിമമായി ഒപ്പുവച്ചത്.
കരാറില് ഒപ്പുവച്ചതോടെ 34വര്ഷത്തെ ഉപരോധം അവസാനിപ്പിച്ചുകൊണ്ട് ഇന്ത്യയ്ക്ക് ആണവസാങ്കേതിക വിദ്യയും ആണവ ഇന്ധനവും ലഭിച്ചുതടുങ്ങും.
പകരമായി ഇന്ത്യ സൈനികേതര ആണവ നിലയങ്ങള് അന്താരാഷ്ട്ര പരിശോധനയ്ക്കായി തുറന്നുകൊടുക്കും. ഇന്ത്യ-അമേരിക്ക ബന്ധത്തില് സുപ്രധാനദിനമാണ് ഇതെന്ന് കരാറില് ഒപ്പുവച്ചശേഷം വിദേശകാര്യമന്ത്രി പ്രണബ് മുഖര്ജി പറഞ്ഞു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുംഉള്പ്പെടെ ലോകം നേരിടുന്ന പ്രശ്നങ്ങള്ക്ക് ആണവോര്ജം പരിഹാരമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കാറില് ഒപ്പുവച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ഏറ്റവും പഴയ ജനാധിപത്യരാജ്യവും മുമ്പത്തേക്കാളും അടുപ്പമുള്ളതായി മാറിയതായി കോണ്ടലിസ റൈസ് അഭിപ്രായപ്പെട്ടു.
കരാറിലൂടെയുള്ള ഇന്ത്യ-അമേരിക്ക പങ്കാളിത്തം തീവ്രവാദത്തിനെതിരെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ സോഷ്യലിസ്റ്റ് അജണ്ടയ്ക്കും വേണ്ടി ഉപയോഗപ്പെടുത്തുമെന്നും റൈസ് അറിയിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications