ബീച്ചില്‍ വേഴ്‌ച; കമിതാക്കള്‍ക്ക്‌ ദുബയ്‌ കോടതി തടവുശിക്ഷവിധിച്ചു
ദുബയ്: ജുമൈദ കടപ്പുറത്ത് പരസ്യമായി ലൈംഗിക വേഴ്ച നടത്തിയ ബ്രീട്ടീഷുകാരായ യുവതിയെയും യുവാവിനെയും തടവുശിക്ഷയ്ക്ക് വിധിച്ചു.
മിഷേല് ചാമര്(36), വിന്ലെന്റ് അകോര്സ്(34) എന്നിവരെയാണ് ദുബയ് കോടതി മൂന്നുമാസത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നത്. തടവനുഭവിക്കുന്നതിനൊപ്പംതന്നെ ആയിരം ദിര്ഹം വീതം ഇരുവരും പിഴ നല്കുകയും വേണം. ശിക്ഷാ കാലാവധി കഴിഞ്ഞാല് ഇരുവരെയും നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പൊതുസ്ഥലത്ത് തങ്ങള് മാന്യതയ്ക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടില്ലെന്ന് ഇരുവരും കോടതിയില് വാദിച്ചു. എന്നാല് ലൈസന്സില്ലാതെ മദ്യപിച്ചുവെന്ന കുറ്റം ഇരുവരും സമ്മതിച്ചു. വിധിയ്ക്കെതിരെ അപ്പീല് നല്കാന് ഇരുവരും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ അഞ്ചിനാണ് നന്നായി മദ്യപിച്ച ഇവരെ ബീച്ചില് വേഴ്ചയിലേര്പ്പെട്ടതിനെത്തുടര്ന്ന് അറസ്റ്റ് ചെയ്തത്. കേസിനെത്തുടര്ന്ന് പബ്ലിഷിങ് എക്സിക്യൂട്ടീവ് ആയിരുന്ന മിഷേലിനെ ജോലിയില് നിന്നും പിരിച്ചുവിട്ടിരുന്നു.
വികസിച്ചുകൊണ്ടിരിക്കുന്ന ദുബയ്ക്ക് വിദേശീയരുടെ ഇത്തരം ചെയ്തികള് തലവേദനയാവുകയാണ്. വന്കിട വിനോദ സഞ്ചാര കേന്ദ്രങ്ങളും മറ്റും നിര്മ്മിച്ച് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന ദുബയില് എത്തുന്ന വിദേശീയര് ഇവിടുത്തെ സംസ്കാരത്തിന് വിരുദ്ധമായ പ്രവൃത്തികളില് ഏര്പ്പെടുന്നത് സാംസ്കാരിക സംഘര്ഷത്തിന് വഴിവയ്ക്കുമെന്ന് വിദഗ്ധര് മുന്നറിയിപ്പ് നല്കുന്നു.












Click it and Unblock the Notifications