ബാലി കടപ്പുറത്ത്‌ ഇനി ബിക്കിനി ധരിക്കാം
ജക്കാര്ത്ത: ബാലി കടപ്പുറത്ത് ഇനി വിലക്കുകളൊന്നുമില്ലാതെ സഞ്ചാരികള്ക്ക് ബിക്കിനി ധരിച്ച് ഉല്ലസിക്കാം. കടപ്പുറത്ത് ബിക്കിനി ധരിക്കുന്നതില് നിരോധനമൊന്നുമുണ്ടാകില്ലെന്ന് അധികൃതര് വ്യക്തമാക്കി.
മാസങ്ങള് നീണ്ട ചര്ച്ചകള്ക്കും അന്വേഷണങ്ങള്ക്കുമൊടുവിലാണ് ഇന്തോനേഷ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബാലി പോലെയുള്ള സ്ഥലങ്ങളില് ബിക്കിനിയ്ക്ക് നിയമാനുസൃത അനുമതി നല്കാന് ഇന്തോനേഷ്യയിലെ അധികൃതര് തീരുമാനിച്ചത്.
മുസ്ലിം രാഷ്ട്രമായ ഇന്തോനേഷ്യയില് ബിക്കിനിപോലുള്ള വസ്ത്രങ്ങള് പരസ്യമായി ധരിക്കുന്നതിന് വിലക്കുണ്ട്. എന്നാല് ഇവിടത്തെ വിനോദസഞ്ചാരമേഖലയെ സംബന്ധിച്ച് ഇത് ഒരു വലിയ പ്രശ്നമായിരുന്നു.
വിദേശരാജ്യങ്ങളില് നിന്നും പ്രത്യേകിച്ച് പശ്ചാത്ത്യരാജ്യങ്ങളില് നിന്നുമെത്തുന്ന വനിതാ സഞ്ചാരികള് ബീച്ചിലെത്തുന്നത് തന്നെ സൂര്യസ്നാനത്തിന് വേണ്ടിയാണ്. അതുകൊണ്ടുതന്നെ ബീച്ചില് ബിക്കിനി നിരോധിക്കുകയെന്നത് വിനോദസഞ്ചാരത്തെ ബാധിയ്ക്കും.
ബാലി ബീച്ച് പോലുള്ള സ്ഥലങ്ങളില് വിനോദസഞ്ചാരികള്ക്ക് ബിക്കിനി ധരിക്കാം. ഇനി ഇന്തോനേഷ്യയിലെ ടൂറിസം രംഗത്തിന് ഇത്തരത്തിലൊരു പ്രശ്നത്തെ നേരിടേണ്ടിവരുകയില്ല. ബിക്കിനി നിരോധനം ഏര്പ്പെടുത്തുമ്പോള് അത് ടൂറിസ്റ്റുകളുടെ വരവിനെ പ്രതികൂലമായി ബാധിയ്ക്കും. പുതിയ നിയമം വന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു- ഒരു ഡമോക്രാറ്റ് പാര്ട്ടി നേതാവ് പറഞ്ഞു.












Click it and Unblock the Notifications