ഒറീസ്സയില്‍ ഹെല്‍മറ്റ്‌ ധരിച്ചാല്‍ റോസാപ്പൂവ്‌ സമ്മാനം
ഭുവനേശ്വര്: ഹെല്മറ്റ് ധരിക്കാന് ഒറീസ്സക്കാര്ക്ക് ഒരു കാരണം കൂടി. ഒറീസ തലസ്ഥാനമായ ഭുവനേശ്വറില് ഹെല്മറ്റ് ധരിച്ച് യാത്ര ചെയ്താല് ഒരു പക്ഷേ നിങ്ങളെ കാത്തിരിയ്ക്കുന്നത് സുന്ദരിയായ പെണ്കുട്ടിയുടെ വക റോസാ പുഷ്പവും ചെറു പുഞ്ചിരിയുമായിരിക്കും.
ഹെല്മറ്റിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ഒറീസ സര്ക്കാര് പുതിയ പരീക്ഷണം നടപ്പാക്കിയിരിക്കുന്നത്. എഞ്ചിനീയറിംഗ് വിദ്യാര്ഥിനികളെയാണ് പൂവ് നല്കാന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഹെല്മറ്റ് ധരിയ്ക്കാതെ യാത്ര ചെയ്യുന്നവര്ക്ക് ചെറു ശിക്ഷയും ഏര്പ്പെടുത്തിയിട്ടുണ്ട്. റോസാപുഷ്പത്തിന് പകരം സഹോദരി-സഹോദര ബന്ധത്തിന്റെ പ്രതീകമായ രാഖിയണിയിക്കലാണ് അവരെ കാത്തിരിയ്ക്കുന്ന ശിക്ഷ.
ഹെല്മറ്റ് ധരിക്കാതെ ഇനിയൊരിക്കലും വാഹനമോടിയ്ക്കുകയില്ലെന്ന് രാഖി ശിക്ഷ ലഭിച്ച രവീന്ദ്ര മൊഹന്തി പറഞ്ഞു. രാഖി കാണുന്ന വേളയില് ഹെല്മറ്റ് ധരിയ്ക്കുന്ന കാര്യം ഓര്മ്മ വരുമെന്നും മൊഹന്തി പറയുന്നു.
പുതിയ പരീക്ഷണത്തില് പുരുഷന്മാരെ മാത്രമല്ല വനിതകളെയും ഉള്പ്പെടുത്തിയിട്ടുണ്ട്. എന്നാല് വനിതകള്ക്ക് റോസാപ്പൂവും രാഖിയും നല്കുന്നത് പുരുഷന്മാരാണെന്ന ഒരു വ്യത്യാസം മാത്രമേയുള്ളൂ.
രാജ്യത്ത് വാഹനാപകടങ്ങളില് ഏറ്റവും കൂടുതല് മരണം സംഭവിയ്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഒറീസ. സംസ്ഥാനത്ത് ദിവസേന പത്ത് പേരെങ്കിലും വാഹനപകടങ്ങളില് കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്.
മരണ നിരക്ക് കൂടിയതിനെ തുടര്ന്ന് ഹെല്മറ്റ് ധരിയ്ക്കാത്തവര്ക്ക് 100 രൂപ പിഴ ഏര്പ്പെടുത്തിയെങ്കിലും അത് വിജയിക്കാത്തതിനെ തുടര്ന്നാണ് ഒറീസ പോലീസ് അധികൃതര് ഈ പുതുമയുള്ള വഴി തേടിയത്.
എന്തായാലും പുതിയ പരീക്ഷണം ഫലം കണ്ട് തുടങ്ങിയെന്ന് തന്നെയാണ് റിപ്പോര്ട്ടുകള്. പുതിയ രീതി നിലവില് വന്ന വ്യാഴാഴ്ച മാത്രം 4000 പെണ്കുട്ടികളാണ് റോസാപൂവ് നല്കിയത്. രാഖി ശിക്ഷ ലഭിച്ചവര് അതിന്റെ പകുതി വരുമെന്നും പോലീസ് അധികൃതര് പറയുന്നു.












Click it and Unblock the Notifications