Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയക്കേസ്: അന്വേഷണം കേരള ഘടകത്തിന് കൈമാറി

കൊച്ചി: സിസ്റ്റര്‍ അഭയക്കേസിന്റെ അന്വേഷണം സിബിഐയുടെ കേരള ഘടകത്തിന്‌ കൈമാറി. സിബിഐ ചെന്നൈ യൂണിറ്റ് ‍ഡിഐജി കന്തസ്വാമിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ ചുമതല കൊച്ചി യൂണിറ്റ് ഡിവൈഎസ്പി നന്ദകുമാര്‍ നായര്‍ക്കാണ്.

മൂന്ന്‌ മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന്‌ നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്‌. 14 മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ അഭയക്കേസ്‌ അന്വേഷണം കേരളഘടകത്തിന്‌ തിരികെ ലഭിയ്‌ക്കുന്നത്‌.

അഭയക്കേസിന്റെ അന്വേഷണം പത്ത്‌ ദിവസത്തിനകം കൈമാറണമെന്ന്‌ കഴിഞ്ഞയാഴ്‌ച ഹൈക്കോടതി സിബിഐയോട്‌ നിര്‍ദ്ദേശിച്ചിരുന്നു.

അന്വേഷണം കേരള ഘടകത്തിന്‌ കൈമാറാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍.കെ അഗര്‍വാളിനോട്‌ നേരിട്ട്‌ കോടതിയില്‍ ഹാജരാകാനും ജസ്‌റ്റിസ്‌ ആര്‍. ബസന്ത്‌ ഉത്തരവിട്ടിരുന്നു.

കേസന്വേഷണം നേരായ വഴിയ്‌ക്കല്ല നീങ്ങുന്നതെന്ന്‌ ചൂണ്ടിക്കാട്ടി ഒന്നര മാസം മുന്പാണ് അഭയക്കേസുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണവും കേരള ഘടകത്തിന്‌ കൈമാറാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്കിയിരുന്നത്.

എന്നാല്‍ ഉത്തരവിറങ്ങി ഒരുമാസം പിന്നിട്ടിട്ടും അന്വേഷണം കൈമാറാന്‍ വിസമ്മതിച്ച സിബിഐ കേന്ദ്ര ഘടകത്തെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‌കാനിരിയ്‌ക്കെയാണ്‌ അന്വേഷണം കേരള ഘടകത്തിന്‌ ഇപ്പോള്‍ കൈമാറിയിരിക്കുന്നത്‌.


ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+