സോളമന്റെ സ്വര്‍ണ ഖനിയില്‍ ചെമ്പ്‌ മാത്രം
വാഷിങ്ടണ്: സോളമന് രാജാവിന്റെ അമൂല്യ സ്വര്ണഖനി തേടി ജോര്ദാന് മരുപ്രദേശങ്ങളില് അലഞ്ഞ ഗവേഷകര്ക്ക് നിരാശ.
നിധി തേടിപ്പോയ പുരാവസ്തു ഗവേഷകര് കണ്ടെത്തിയിരിക്കുന്നത് ചെമ്പു നിര്മാണശാലയാണെന്നാണ് ഇപ്പഴത്തെ വെളിപ്പെടുത്തല്.
കാര്ബണ് കാലപരിശോധനയില് ബൈബിളില് പറയുന്ന സോളമന്റെ രാജാവിന്റെ കാലഘട്ടത്തോളം ഖനിയ്ക്ക് പഴക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബിസി 9-10 നൂറ്റാണ്ടുകളിലായി ഖനി വ്യവസായിക അടിസ്ഥാനത്തില് പ്രവര്ത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തല്.
അമൂല്യ രത്നങ്ങളുടെയും സ്വര്ണാഭരണങ്ങളുടെയും വന്ശേഖരമുണ്ടായിരുന്ന സോളമന്റെ ഖനി കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസം ചില ശാസ്ത്രജ്ഞന്മാര് അവകാശപ്പെട്ടിരുന്നു.
1930ല് തന്നെ ഈ ഖനി ഒരു അമേരിക്കന് സംഘം കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് അതിനെക്കുറിച്ച് പഠനങ്ങളൊന്നും നടന്നിരുന്നില്ല.












Click it and Unblock the Notifications