Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക മാന്ദ്യം: ഐടി കമ്പനി മേധാവികളുമായി വിഎസ് ചര്ച്ചക്ക്

V S Achuthanadanതിരുവനന്തപുരം: ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സംസ്ഥാനത്തെ ഐടി കമ്പനി മേധാവികളുടെ അടിയന്തര യോഗം വിളിച്ചു. വ്യാഴാഴ്‌ച രാവിലെ 9.30ന്‌ മുഖ്യമന്ത്രിയുടെ ചേംബറിലാണ്‌ യോഗം.

സാമ്പത്തിക പ്രതിസന്ധിയും അതിനെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചു വിടുന്ന സ്ഥാപനങ്ങളുടെ നപടികളും യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത്‌ ഇതാദ്യമായാണ്‌ ഇത്തരത്തില്‍ ഐടി മേധാവികളുടെ വിപുലമായ ഒരു യോഗം മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്നത്‌.

സാമ്പത്തിക മാന്ദ്യം ആരംഭിച്ചതിന്‌ ശേഷം സംസ്ഥാനത്തെ വിവിധ ഐടി കമ്പനികളില്‍ നിന്നും 100ഓളം പേര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെട്ടതായാണ്‌ റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിയ്‌ക്കുന്ന ഐബിഎസില്‍ നിന്ന്‌ 27 ജീവനക്കാരെ ഒറ്റയടിക്ക്‌ പിരിച്ചുവിട്ട നടപടിയില്‍ തൊഴില്‍വകുപ്പ്‌ ഇടപെട്ടത്‌ വന്‍ വാര്‍ത്തയായി മാറിയിരുന്നു.

മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ്‌ കമ്പനിയിലെ പിരിച്ചുവിടല്‍ എന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തെങ്കിലും പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ്‌ ജീവനക്കാരെ ഒഴിവാക്കിയതെന്ന വിശദീകരണവുമായി കമ്പനി അധികൃതര്‍ രംഗത്തെത്തിയിരുന്നു.

ഐടി കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ തൊഴില്‍ വകുപ്പ്‌ ഇടപെടുന്നത്‌ കമ്പനി മേധാവികളുടെ വിമര്‍ശനത്തിനും വഴി തെളിച്ചിരുന്നു.

മാന്ദ്യം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജീവനക്കാര്‍ പിരിച്ചുവിടപ്പെട്ടേക്കുമോയെന്ന ആശങ്കകള്‍ക്കിടയിലാണ്‌ മുഖ്യമന്ത്രി ഐടി കമ്പനികളുടെ മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തിരിയ്‌ക്കുന്നത്‌.

ദേശീയ തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ ഇത്തരത്തില്‍ വിളിച്ചു ചേര്‍ത്ത വ്യവസായികളുടെ യോഗത്തില്‍ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന്‌ വ്യവസായികള്‍ ഉറപ്പു നല്‌കിയിരുന്നു.

ബന്ധപ്പെട്ടവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+