മാന്ദ്യം ഗള്‍ഫിലും: സുരക്ഷാ നടപടികള്‍ ആരംഭിച്ചു
ദുബായ്: ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാര്‍മേഘങ്ങള്‍ അറബ് രാജ്യങ്ങള്‍ക്ക് മേലിലും വ്യാപിയ്‌ക്കുന്നു. യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ച സാമ്പത്തിക നടപടികള്‍ ഇതിന്റെ സൂചനയാണ് നല്‍കുന്നത്.
ദുബായിലെ രണ്ട് ബാങ്കുകളെ തകര്‍ച്ചയില്‍ നിന്നും രക്ഷിയ്‌ക്കാനുള്ള സഹായ പദ്ധതിയ്‌ക്ക് യുഎഇ ഭരണകൂടം രൂപം നല്‌കിയതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
പരമ്പരാഗത ഇസ്ലാമിക് ബാങ്കിംഗ് രീതി പിന്തുടരുന്ന അംലക്, തംവീല്‍ എന്നീ ധനകാര്യ സ്ഥാപനങ്ങളെ എമിറേറ്റ്‌സ് ഡവലപ്പ്‌മെന്‍് ബാങ്ക് എന്ന പൊതുമേഖലാ സ്ഥാപനത്തില്‍ ലയിപ്പിയ്‌ക്കാനാണ് യുഎഇ സര്‍ക്കാരിന്റെ തീരുമാനം. ചെലവ് ചുരുക്കല്‍ നടപടികള്‍ക്കും സര്‍ക്കാര്‍ ഒരുങ്ങുന്നതായി റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടിലുണ്ട്.
ആഗോള മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിയ്‌ക്കാന്‍ ദുബായ് സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. റിയല്‍ എസ്‌റ്റേറ്റ്, ബാങ്കിംഗ് മേഖലകളില്‍ സര്‍ക്കാര്‍ ഏതു തരത്തിലുള്ള ഇടപെടല്‍ നടത്തണമെന്ന് കമ്മിറ്റി പരിശോധിയ്‌ക്കുമെന്ന് ദുബായ് ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ചെയര്‍മാന്‍ ജനറല്‍ നസീര്‍ അല്‍ ഷെയ്‌ഖ് അറിയിച്ചു.
സാമ്പത്തിക മാന്ദ്യം ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കാര്യമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്. പല റിയല്‍ എസ്റ്റേറ്റ് കമ്പനികളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിയ്‌ക്കുകയാണ്. ഇവയുടെ ഓഹരി മൂല്യവും വന്‍ തോതില്‍ ഇടിഞ്ഞിട്ടുണ്ട്.
അതിനിടെ വിദേശത്ത് നിക്ഷേപിച്ചിരുന്ന നൂറു കോടി ദിനാര്‍ പിന്‍വലിയ്‌ക്കാന്‍ കുവൈത്ത് ഭരണകൂടം തീരുമാനിച്ചു. രാജ്യത്ത് മൂലധനനിക്ഷേപം വര്‍ദ്ധിപ്പിയ്‌ക്കാനാണിത്. സാമ്പത്തിക പ്രതിസന്ധി കുവൈത്തിനെ ബാധിച്ചതിന്റെ സൂചനയാണിതെന്ന് സാമ്പത്തിക വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications