ബാബ്‌റി വാര്‍ഷികം: ഭീകരര്‍ വിമാനങ്ങള്‍ ലക്ഷ്യമിടുന്നു
ദില്ലി: ഭീകരരുടെ അടുത്ത ലക്ഷ്യം വിമാനങ്ങളോ വിമാനത്താവളങ്ങളോ ആയിരിക്കാമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ബാബ്‌റി മസ്‌ജിദ് തകര്‍ത്തതിന്റെ പതിനാറാം വാര്‍ഷികമായ ഡിസംബര്‍ ആറിനോടനുബന്ധിച്ച് ഭീകരര്‍ വീണ്ടും ആഞ്ഞടിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിന് ഇന്റലിജന്റ്‌സ് ബ്യൂറോയില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചതായി സൂചനയുണ്ട്.
ഐബിയില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ വിമാനങ്ങള്‍ക്കുള്ള മുമ്പെങ്ങുമില്ലാത്ത സുരക്ഷ സംവിധാനങ്ങള്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സന്നാഹങ്ങളുടെ ഭാഗമായി യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പും ഇറങ്ങുന്നതിന് മുമ്പും ദേഹപരിശോധന നടത്തും.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കുമെങ്കിലും അതീവ ജാഗ്രത പുലര്‍ത്തേണ്ട വിമാനത്താവളങ്ങളില്‍ മാത്രമായിരിക്കും ദേഹപരിശോധന നടത്തുക. അസ്വഭാവികമായി എന്ത് കണ്ടാലും ഉടനടി വിവരങ്ങള്‍ നല്‌കണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്.












Click it and Unblock the Notifications