പൂതൃക്കയിലിന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: സിസ്‌റ്റര്‍ അഭയാ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിന്റെ ജാമ്യാപേക്ഷ സിജെഎം കോടതി തള്ളി.
പ്രതികള്‍ കുറ്റസമ്മതം നടത്തിയെന്നാണ് ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് സിബിഐ പറഞ്ഞു. നേരത്തെ കേസില്‍ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചുവെന്ന് സിബിഐ കോടതിയെ ബോധിപ്പിച്ചിരുന്നു.
ഒന്നും രണ്ടും പ്രതികളായ കോട്ടൂരും പൂതൃക്കയിലും ചേര്‍ന്നാണ് അഭയയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്. ഇരുവരും ചേര്‍ന്ന് അഭയയുടെ ശരീരം കിണറ്റിലെറിയുകയും ചെയ്‌തു. ഇതിന് വേണ്ട സഹായങ്ങള്‍ ചെയ്‌ത് കൊടുത്തത് സിസ്റ്റര്‍ സെഫിയാണെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ കേസുമായി ബന്ധപ്പെട്ട് ഒരു സാക്ഷിയെക്കൂടി സിബിഐ ഹാജരാക്കി. ഇദ്ദേഹം ഒരു മുന്‍പോലീസ് ഉദ്യോഗസ്ഥനാണെന്നാണ് സൂചന.












Click it and Unblock the Notifications