Get Updates
Get notified of breaking news, exclusive insights, and must-see stories!

പിതൃത്വം: ആന്ധ്ര ഗവര്‍ണര്‍ കോടതിയില്‍

ദില്ലി: തന്റെ മകനാണെന്ന്‌ അവകാശപ്പെട്ട്‌ ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നേരിട്ട്‌ ഹാജരാകണമെന്ന ഉത്തരവിനെതിരെ ആന്ധ്രപ്രദേശ്‌ ഗവര്‍ണര്‍ എന്‍.ഡി തിവാരി ദില്ലി ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചാണ്‌ തിവാരിയോട്‌ നേരിട്ട്‌ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്‌. ഇതിനെതിരെ ഡിവിഷന്‍ ബഞ്ചിലാണ്‌ തിവാരി അപ്പീല്‍ നല്‍കിയിരിക്കുന്നത്‌.

ഗവര്‍ണര്‍ എന്ന നിലയില്‍ സിവില്‍ നടപടി ക്രമത്തിലെ 133ാം വകുപ്പുപ്രകാരം കോടതിയില്‍ നേരിട്ട്‌ ഹാജരാകേണ്ടതില്ലെന്നും നിയമപ്രകാരം ഉത്തരവിന്‌ നിലനില്‍പ്പില്ലെന്നും കാണിച്ചാണ്‌ എണ്‍പത്തിയഞ്ചുകാരനായ തിവാരി കോടതിയെ സമീപിച്ചത്‌. ജസ്റ്റിസ്‌ എ. കെ സിക്രിയുടെ അധ്യക്ഷതയിലുള്ള ബഞ്ച്‌ ഹര്‍ജി പതിനാലാം തിയതിയിലേക്ക്‌ മാറ്റിവച്ചിട്ടുണ്ട്‌.

എന്‍ഡി തിവാരി തന്റെ പിതാവാണെന്ന്‌ കാണിച്ച്‌ മുന്‍ കേന്ദ്രമന്ത്രി ഷേര്‍ സിങിന്റെ പേരക്കുട്ടി രോഹിത്‌ ശേഖറാണ്‌ കോടതിയെ സമീപിച്ചത്‌. തിവാരിയും അമ്മ ഉജ്ജ്വല സിങും തമ്മിലുള്ള അവിഹിത ബന്ധത്തില്‍ പിറന്നതാണ്‌ താനെന്നാണ്‌ ഒരുപത്തിയൊമ്പതുകാരനായ രോഹിതിന്റെ വാദം.

പിതൃത്വം തെളിയിക്കാനായി എന്‍ഡിഎ പരിശോധന നടത്തണമെന്ന പരാതിക്കാരന്‍ ആവസ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തിവാരി തള്ളിക്കളയുകയായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+