കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു-കശ്‌മീരില്‍ നാലാംഘട്ട തിരഞ്ഞെടുപ്പ്‌

  • By Staff
Google Oneindia Malayalam News

ജമ്മു: ജമ്മു-കശ്‌മീര്‍ നിയമസഭയിലേയ്‌ക്കുള്ള നാലാംഘട്ട തിരഞ്ഞെടുപ്പ്‌ തുടങ്ങി. 18 മണ്ഡലങ്ങളിലാണ്‌ നാലാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.

കടുത്ത തണുപ്പാണെങ്കിലും ബൂത്തുകളില്‍ നല്ല തിരക്ക്‌ അനുഭവപ്പെടുന്നുണ്ടെന്നാണ്‌ ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. വടക്കന്‍ കശ്‌മീരിലെ ബാരാമുള്ള, മധ്യകശ്‌മീരിലെ ബഡ്‌ഗാം, ജമ്മു മേഖലയിലെ റിയാസി, ഉദംപൂര്‍ ജില്ലകളിലാണ്‌ വോട്ടെടുപ്പ്‌.

തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരണ ആഹ്വാനം, മുംബൈ ഭീകരാക്രമണം എന്നിവയുടെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ്‌ വോട്ടെടുപ്പ്‌ നടക്കുന്ന മേഖലകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.

അതിര്‍ത്തി രക്ഷാ സേന, പൊലീസ്‌ എന്നീ വിഭാഗങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാണ്‌ തിരഞ്ഞെടുപ്പ്‌. ബിഎസ്‌എഫിന്റെ 107 കമ്പനിയെ സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുണ്ട്‌.

വിഘടനവാദികള്‍ തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരണ ആഹ്വാനം നല്‍കിയിരുന്നെങ്കിലും ആദ്യ മൂന്നു ഘട്ടങ്ങളിലും സമാധാനപരമായാണ്‌ വോട്ടെടുപ്പ്‌ നടന്നത്‌. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആദ്യ മൂന്നു ഘട്ടങ്ങളിലും മികച്ച പോളിങ്‌ രേഖപ്പെടുത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X