Get Updates
Get notified of breaking news, exclusive insights, and must-see stories!

പിതൃത്വം തെളിഞ്ഞു; അച്ഛന്‌ 10വര്‍ഷം തടവ്‌

കൊച്ചി: ഏറെനാളത്തെ നിമയനടപടികള്‍ക്കൊടുവില്‍ കുഞ്ഞിന്റെ പിതൃത്വം തെളിഞ്ഞപ്പോള്‍ പിതാവിന്‌ ലഭിച്ചത്‌ പത്തുവര്‍ഷം കഠിന്‌ തടവും പിഴയും.

ദളിത്‌ യുവതിയെ ബലാല്‍സംഗം ചെയ്‌ത കേസിലെ പ്രതി പട്ടാമ്പി സ്വദേശി സുനിലി(32)നെയാണ്‌ കോടതി പത്തുവര്‍ഷത്തെ കഠിന തടവിന്‌ വിധിച്ചത്‌. ഒപ്പം 25,000 രൂപ പിഴയും നല്‍കണം.

ശീതളപാനീയത്തില്‍ മയക്കുമരുന്ന്‌ കലക്കിക്കൊടുത്ത്‌ ബോധരഹിതയാക്കി 2005 ആഗസ്‌റ്റ്‌ ഇരുപതിന്‌ സുനില്‍ യുവതിയെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു കേസ്‌.

പിന്നീട്‌ ഗര്‍ഭിണിയായ യുവതി പ്രസവിച്ചപ്പോള്‍ അവര്‍ കുഞ്ഞിന്റെ പിതാവ്‌ സുനിലാണെന്ന്‌ അവകാശപ്പെട്ടു. പള്ളുരുത്തി പൊലീസാണ്‌ മാനഭംഗക്കേസില്‍ അന്വേഷണം നടത്തിയത്‌. കുഞ്ഞ്‌ തന്റേതല്ലെന്നായിരുന്നു സുനിലിന്റെ നിലപാട്‌.

തുടര്‍ന്ന്‌ കോടതി ഉത്തരവ്‌ പ്രകാരം പിതൃത്വ പരിശോധന നടത്തി. പരിശോധനയില്‍ കുഞ്ഞിന്റെ പിതാവ്‌ സുനില്‍ തന്നെയാണെന്ന്‌ തെളിഞ്ഞു. പിതൃത്വം സംശയാതീതമായി തെളിക്കാന്‍ പ്രോസിക്യൂഷന്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ കോടതി പറഞ്ഞു.

ബലാല്‍സംഗക്കുറ്റത്തിനാണ്‌ കോടതി പത്തുവര്‍ഷത്തെ തടവ്‌ വിധിച്ചത്‌. ഇയാള്‍ നല്‍കുന്ന പിഴ യുവതിയ്‌ക്ക്‌ കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+