Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയാക്കേസില്‍ മാണി ഇടപെട്ടു വിഎസ്‌

Assembly
തിരുവനന്തപുരം: സിസ്റ്റര്‍ അഭയാക്കേസില്‍ കേരള കോണ്‍ഗ്രസ്‌ (എം) നേതാവ്‌ കെ.എം മാണിയുടെ പങ്ക്‌ പുറത്ത്‌ വന്നതായി മുഖ്യമന്ത്രി വിഎസ്‌ അച്യുതാനനന്ദന്‍ ആരോപിച്ചു. കെ. സുരേഷ്‌ കുമാറിന്റെ വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന്‌ മറുപടി നല്‌കുമ്പോഴാണ്‌ ഗുരുതരമായ ആരോപണം വിഎസ്‌ ഉന്നയിച്ചത്‌.

മുഖ്യമന്ത്രിയുടെ ആരോപണം നിയമസഭയെ ബഹളത്തിലാഴ്‌ത്തി. മുഖ്യമന്ത്രി ആരോപണം പിന്‍വലിയ്‌ക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പരസ്‌പര ബന്ധമില്ലാത്ത ആരോപണങ്ങള്‍ മുഖ്യമന്ത്രി ഉന്നയിക്കുകയാണെന്നും പരാമര്‍ശം പിന്‍വലച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ്‌ നല്‌കി.

അഭയാക്കേസില്‍ സിബിഐ നടത്തുന്ന അന്വേഷണം പുരോഗമിയ്‌ക്കുന്നതിലുള്ള അസഹിഷ്‌ണുതയാണ്‌ അനാവശ്യ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌ താന്‍ സത്യമാണ്‌ പറഞ്ഞതെന്നും ഇതില്‍ മാണിയ്‌ക്കും പ്രതിപക്ഷത്തിനും വിഷമമുണ്ടെങ്കില്‍ പരാമര്‍ശം പിന്‍വലിയ്‌ക്കാനും ഖേദിയ്‌ക്കാനും തയാറാണെന്ന്‌ വിഎസ്‌ വ്യക്തമാക്കി.

വിഎസ്‌ ആരോപണം പൂര്‍ണമായി പിന്‍വലിച്ചതായി സ്‌പീക്കര്‍ പറഞ്ഞതിനെ തുടര്‍ന്നാണ്‌ പ്രതിപക്ഷം ശാന്തമായത്‌്‌. എന്നാല്‍ അടിയന്തര പ്രമേയത്തിന്‌ അനുമതി നല്‌കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭ വിട്ടു.

നിയമസഭാവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+