കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്‌: സിബിഐയ്‌ക്കെതിരെ മെത്രാന്‍ സമിതി

  • By Staff
Google Oneindia Malayalam News

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വൈദികരെയും കന്യാസ്‌ത്രീയെയും അറസ്റ്റ്‌ ചെയ്‌ത സിബിഐ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട്‌ കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി) രംഗത്തെത്തി.

കേസന്വേഷണത്തിന്റെ പേരില്‍ സഭയെയും സഭാ സംവിധാനങ്ങളെയും കരിതേച്ചുകാണിക്കാനാണ്‌ സിബിഐ ശ്രമിക്കുന്നതെന്ന്‌ കൊച്ചി പിഒസിയില്‍ സമാപിച്ച കെസിബിസി യോഗം കുറ്റപ്പെടുത്തി. കേസില്‍ മുന്‍വിധിയില്ലാത്ത അന്വേഷണം നടത്തണമെന്ന്‌ മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.

സിബിഐയുടെ അന്വേഷണ ശൈലിയും വൈദികരെയും കന്യാസ്‌ത്രീകളെയും അറസ്റ്റുചെയ്‌ത രീതിയിലും വിശകലനം ചെയ്യമ്പോള്‍ യഥാര്‍ത്ഥ ലക്ഷ്യം സത്യം പുറത്തുകൊണ്ടുവരുക തന്നെയാണോയെന്ന്‌ സംശയമുണ്ട്‌. സിബിഐയില്‍ നിന്നുമുണ്ടാകുന്ന പരസ്യ നിരീക്ഷണങ്ങളും വെളിപ്പെടുത്തലുകളും ഈ സംശയം ബലപ്പെടുത്തുന്നു.

സഭ കേസ്‌ അട്ടിമറിക്കുകയാണെന്ന സിബിഐയുടെ വാദം അടിസ്ഥാനരഹിതമാണ്‌. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നുതന്നെയാണ്‌ സഭയുടെ ആഗ്രഹം. എന്നാല്‍ കുറ്റം തെളിയുന്നതിന്‌ മുമ്പ്‌ കുറ്റക്കാരെന്ന്‌ ആരോപിക്കുന്നത്‌ വേദനയും ഉത്‌കണ്‌ഠയും ഉണ്ടാക്കുന്നു- കെസിബിസി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

അറസ്റ്റുചെയ്യപ്പെട്ടവരുടെ വേദനയില്‍ സഭ പങ്കുചേരുന്നതായും കുറ്റവാളികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണമെന്നും മെത്രാന്‍ സമിതി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതിനിടെ അഭയയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കണമെന്ന്‌ കേരള കത്തോലിക്കാ സന്യാസിനി-സന്യാസ സമൂഹങ്ങളുടെ കൂട്ടായ്‌മ ആവശ്യപ്പെട്ടു.

അറസ്റ്റിലായ ഫാദര്‍ തോമസ്‌ കൂട്ടൂര്‍, ഫാദര്‍ ജോസ്‌ പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരോടുള്ള കത്തോലിക്കാ സന്യാസിനി-സന്യാസ സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം കെസിഎംഎസ്‌ പ്രസിഡന്റ്‌ റവറന്റ്‌ ഡോക്ടര്‍ ഫ്രാന്‍സിസ്‌ കൊടിയന്‍ പ്രമേയത്തിലൂടെ പ്രകടിപ്പിച്ചു. കസ്റ്റഡിയിലുള്ളവരുടെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കപ്പെടാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X