വോട്ടിന് കോഴ: അമര്‍സിങ് കുറ്റക്കാരനല്ല
ദില്ലി: വോട്ടിന് കോഴ വിവാദത്തില്‍ എംപിമാരായ അമര്‍സിങ്, അഹമ്മദ് പട്ടേല്‍ എന്നിവര്‍ കുറ്റക്കാരല്ലെന്ന് കിഷോര്‍ ചന്ദ്രദേവ് എംപി അധ്യക്ഷനായ ഏഴംഗ പാര്‍ലമെന്ററി സമിതി കണ്ടെത്തി. തിങ്കളാഴ്‌ച റിപ്പോര്‍ട്ട് ലോക്‌സഭയില്‍ സമര്‍പ്പിച്ചു.
പണം വാഗ്ദാനം ചെയ്തതിന് അമര്‍ സിംഗിനെതിരെ പ്രത്യക്ഷത്തില്‍ തെളിവുകളില്ലെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴ നല്‍കിയ സഞ്‌ജീവ് സക്‌സേന, ബിജെപി നേതാവ് സുരേന്ദ്ര കുല്‍ക്കര്‍ണി എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
ആണവകരാര്‍ പ്രശ്‌നത്തെത്തുടര്‍ന്ന് ലോക്‌സഭയില്‍ ജൂലൈ 22ന് നടന്ന വിശ്വാസവോട്ടെടുപ്പ് വേളയില്‍ സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ഏതാനും എംപിമാര്‍ക്ക് പണം നല്‍കിയെന്നായിരുന്നു ആരോപണം.
തങ്ങള്‍ക്കു ഭീമമായ തുക വാഗ്‌ദാനം ചെയ്‌തതായി നോട്ടുകെട്ടുകള്‍ വീശി ബിജെപി എംപിമാരായാ അശോക് അര്‍ഗല്‍, ഭഗന്‍ സിങ് കുലസ്‌തെ, മഹാവീര്‍ ഭഗോറ എന്നിവര്‍ സഭയില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജി മുതിര്‍ന്ന കോണ്‍ഗ്രസ് എംപി കിഷോര്‍ ചന്ദ്ര ദേവിന്റെ അധ്യക്ഷതയിലുള്ള അന്വേഷണ സമിതിയെ നിയോഗിച്ചത്.


Click it and Unblock the Notifications