അധികാരമല്ല പ്രണയം തന്നെ മുഖ്യം: ചന്ദര്‍ മോഹന്‍

ചൊവ്വാഴ്‌ചയാണ് ഇവര്‍ ഒന്നിച്ച് മാധ്യമങ്ങള്‍ക്കുമുന്നില്‍ നിലപാടുകള്‍ വെളിപ്പെടുത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ഭജന്‍ലാലിന്റെ മകനായ ചന്ദര്‍ മോഹന്‍ കാമുകി അനുരാധയുമായി ഒളിച്ചോടി ഇസ്ലാം മതം സ്വീകരിച്ച് ഇസ്ലാം നിയമപ്രകാരം വിവാഹിതരാവുകയായിരുന്നു.
ഈ സംഭവങ്ങളെത്തുടര്‍ന്ന് തുടര്‍ച്ചയായി ഒരു മാസത്തിലേറെക്കാലം ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്‌ച വരുത്തിയതിന്റെ പേരില്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ ചന്ദറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കുകയായിരുന്നു.
രാഷ്ട്രീയത്തില്‍ പദവികള്‍ ലഭിക്കുന്തന് ഭാഗ്യമായാണ് കരുതുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനമേ ഇപ്പോള്‍ നഷ്ടപ്പെട്ടിട്ടുള്ളു. എംഎല്‍എ സ്ഥാനം ഇപ്പോഴുമുണ്ട്- ചന്ദര്‍ പറഞ്ഞു. മതം മാറിയതിനൊപ്പം ചന്ദന്‍ സ്വന്തം പേര് ചന്ദര്‍ മുഹമ്മദ് എന്നും അനുരാധ ഫിസയെന്നും പേര് മാറ്റിയിട്ടുണ്ട്.
എന്നാല്‍ തനിയ്‌ക്ക് പുതിയ ഭാര്യയേക്കാളുമിഷ്ടം ഇസ്ലാം മതത്തോടാണെന്നാണ് ചന്ദര്‍ പറയുന്നത്. ഹരിയാന സര്‍ക്കാറിന്റെ അസിസ്റ്റന്റ് അഡ്വക്കേറ്റ് ജനറല്‍ ആയിരുന്ന അനുരാധ ആദ്യ വിവാഹം വേര്‍പെടുത്തിയാണ് ചന്ദറിനെ വിവാഹം ചെയ്‌തത്.
വളരെ കൗശലത്തോടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ നേരിട്ടുകൊണ്ടിരുന്ന ഭാര്യയും ഭര്‍ത്താവും ചന്ദറിന്റെ ആദ്യഭാര്യയെയും കുട്ടികളെയും കുറിച്ചുള്ള ചോദ്യത്തിന് മുന്നില്‍ പതറി. അതു തങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നും തന്റെ സ്വത്തുമുഴുവന്‍ ആദ്യഭാര്യയ്‌ക്കും കുട്ടികള്‍ക്കും കൊടുക്കുമെന്നുമായിരുന്നു ചന്ദറിന്റെ മറുപടി.
പ്രണയത്തിന് വേണ്ടി എന്തും ത്യജിക്കും. സോണിയാ ഗാന്ധിയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ഉപമുഖ്യമന്ത്രി സ്ഥാനം പോയതില്‍ ദുഖമില്ല പ്രണയാര്‍ദ്രമായ ഈ ജീവിതമാണ് അതിനേക്കാള്‍ ഇഷ്ടം- ഫിസയുടെ കൈകളില്‍ പിടിച്ചുകൊണ്ട് ചന്ദര്‍ പറഞ്ഞു.
ചന്ദര്‍ പ്രണയലഹരിയില്‍ ആറാടുമ്പോള്‍ പിതാവ് ഭജന്‍ ലാല്‍ മകനെ ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. വിവാഹവാര്‍ത്ത പുറത്തുവന്നപ്പോള്‍ത്തന്നെ ഇദ്ദേഹം ചന്ദറിനെ തള്ളിപ്പറഞ്ഞിരുന്നു.












Click it and Unblock the Notifications