പിതൃത്വം: തിവാരിയ്‌ക്കെതിരെ യുവാവിന്റെ അമ്മ

പരാതി നല്‍കിയ രോഹിത് ശേഖറിന്റെ മാതാവ് ഉജ്ജ്വല ശര്‍മ്മ തിവാരിയാണ് രോഹിതിന്റെ പിതാവെന്ന് കോടതിയില്‍ സമ്മതിച്ചതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്.
ശേഖറിന്റെ ആരോപണം നിഷേധിച്ച തിവാരി തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള തന്ത്രമാണിതെന്ന് നേരത്തേ കോടതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ തിവാരിയുമായുള്ള ബന്ധത്തില്‍ തനിക്കുണ്ടായ മകനാണ് രോഹിതെന്ന് ഉജ്ജ്വല രേഖാമൂലം ചൊവ്വാഴ്‌ചയാണ് കോടതിയെ അറിയിച്ചത്.
പാര്‍ലമെന്റ് അംഗമായ പിതാവിനെ കാണാനായി തിവാരി തന്റെ വീട്ടില്‍ വരാറുണ്ടായിരുന്നെന്നും അങ്ങനെയാണ് തങ്ങള്‍ അടുത്തതെന്നും ഉജ്ജ്വല പറഞ്ഞു. അക്കാലത്ത് ഉജ്ജ്വല അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു.
പാര്‍ലമെന്റ് അംഗമായ ശേഷം തിവാരിയ്‌ക്ക് തന്റെയും രോഹിതിന്റെയും കാര്യത്തില്‍ താല്‍പര്യം കുറഞ്ഞുവെന്നും തന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നും അവര്‍ പറയുന്നു.
1993ല്‍ ഭാര്യ മരിച്ചപ്പോള്‍ രോഹിതിനെ പരസ്യമായി മകനായി അംഗീകരിക്കാമെന്ന് തിവാരി വാക്ക് നല്‍കിയത്രേ. എന്നാല്‍ 1995ല്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയതില്‍പ്പിന്നെ അദ്ദേഹം തന്നോട് മിണ്ടിയിട്ടില്ലെന്നും ഉജ്ജ്വല പറയുന്നു.












Click it and Unblock the Notifications