വനിതാ റൗഡിയെ വെട്ടിക്കൊന്നു

കൊലപാതകികളെ തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്‌ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇവരെ ഗുരുതരമായി വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പുലര്‍ച്ചെ നാലരയ്‌ക്കും അഞ്ചിനുമിടയിലായിരിക്കും കൊല നടന്നതെന്നാണ് പൊലീസ് പറയുന്നത്. ആളുകളെ ഭീഷണിപ്പെടുത്തിയ പത്തു കേസുകള്‍, മയക്കുമരുന്ന് കൊണ്ടുനടന്നതിന് അഞ്ച് കേസ്, രണ്ട് ആളെകടത്തില്‍ കേസുകള്‍ എന്നിങ്ങനെ പതിനെട്ടോളം കേസുകള്‍ പരമേശ്വരിയ്‌ക്കെതിരെ നിലവിലുണ്ട്.
ഒട്ടേറെ ശത്രുക്കള്‍ ഇവര്‍ക്കുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. കടകള്‍ കേന്ദ്രീകരിച്ച് മാമൂല്‍ പിരിവ്, കുടുംബപ്രശ്‌നങ്ങള്‍ തീര്‍പ്പാക്കി പണം വാങ്ങല്‍, രാഷ്ട്രീയക്കാര്‍ക്കുവേണ്ടി ആളെ സംഘടിപ്പിച്ച് നല്‍കല്‍ തുടങ്ങിയ പ്രവൃത്തികളില്‍ ഇവര്‍ ഏര്‍പ്പെട്ടിരുന്നുവത്രേ. മാത്രമല്ല മദ്യപിച്ച് ലക്കുകെട്ട് തെരുവില്‍ ബഹളം വയ്‌ക്കലും പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
കൊലപാതകം നടന്ന സ്ഥലത്ത് പൊലീസ് നായയെ കൊണ്ടുവന്ന് പരിശോധന നടത്തിയിട്ടുണ്ട്. വിരലടയാള വിദഗ്‌ധരും സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. ഒരാള്‍ ഒറ്റയ്‌ക്കാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞത്.
അന്വേഷണത്തിനായി മൂന്ന് പ്രത്യേക പൊലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. വിവാഹിതയായ പരമേശ്വരിയെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. ഇവര്‍ നേരത്തേതന്നെ സിറ്റി പൊലീസിന്റെ റൗഡി പട്ടികയില്‍ ഇടം നേടിയിരുന്നു.
ഗുണ്ടാ വിരുദ്ധ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഒരു സ്‌ത്രീയെ ഗുണ്ടയായി കാണാന്‍ കഴിയില്ലെന്ന് പറഞ്ഞ് കോടതി ഇക്കാര്യം നിഷേധിക്കുകയായിരുന്നു. പിന്നീടൊരിക്കല്‍ അറസ്റ്റുചെയ്യപ്പെട്ട ഇവരെ പൊലീസുകാര്‍ സ്റ്റേഷനില്‍ വിവസ്‌ത്രയാക്കിയെന്നും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ടായിരുന്നു.












Click it and Unblock the Notifications