Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്‌ ജാമ്യാപേക്ഷയില്‍ വിധി നാളെ

കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന വൈദികരുടെയും കന്യാസ്‌ത്രീയുടെയും ജാമ്യാപേക്ഷയില്‍ കോടതി വെള്ളിയാഴ്‌ച വിധി പറയും.

കേസില്‍ അറസ്റ്റിലായ ഫാദര്‍ തോമസ്‌ കോട്ടൂര്‍, ജോസ്‌ പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും സാക്ഷിമൊഴികളും ശാസ്‌ത്രീയ തെളിവുകളും ഇതിന്‌ പിന്‍ബലം നല്‍കുന്നുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്‌.

ജാമ്യം നല്‍കിയാല്‍ പ്രതികള്‍ വിദേശത്തേയ്‌ക്ക്‌ കടക്കാന്‍ സാധ്യതയുണ്ടെന്ന്‌ മുമ്പേയുണ്ടായ ഒരു സംഭവം ചൂണ്ടിക്കാട്ടി അഭയയുടെ പിതാവിന്റെ അഭിഭാഷകനായ എ. എക്‌സ്‌ വര്‍ഗീസ്‌ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്‌.

പ്രതികളുടെ പാസ്‌പോര്‍ട്ട്‌ സിബിഐയുടെ കൈവശമാണെന്ന്‌ പ്രതികളുടെ അഭിഭാഷകര്‍ പറഞ്ഞു, എന്നാല്‍ വ്യാജ പാസ്‌പോര്‍ട്ടുകളുടെ കാലമാണിതെന്നായിരുന്നു അഡ്വക്കറ്റ്‌ വര്‍ഗീസിന്റെ മറുപടി. കേസിലെ ഒന്നാം പ്രതിയായ കോട്ടൂരിന്‌ വിദേശങ്ങളില്‍ ഏറെ ബന്ധങ്ങളുണ്ടെന്നും വര്‍ഗീസ്‌ ചൂണ്ടിക്കാട്ടി.

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്‌ക്കനുസരിച്ച്‌ സിബിഐ തെളിവുകള്‍ ഉണ്ടാക്കുകയാണെന്ന്‌ ഒന്നാം പ്രതിയുടെ അഭിഭാഷകനായ ബി രാമന്‍ പിള്ള ആരോപിച്ചു.

സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്‌തതാണെന്നും തങ്ങളുടെ കക്ഷികളെ അനാവശ്യമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആവര്‍ത്തിച്ചു. ബുധനാഴ്‌ച രാവിലെ 10.30ന്‌ ആരംഭിച്ച വാദം വൈകീട്ട്‌ 4.20 വരെ നീണ്ടുനിന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+