ഷൊര്‍ണൂരിലെ പരജായം സ്ഥിരമല്ല: പിണറായി
തലശേരി: ഷൊര്‍ണ്ണൂര്‍ നഗരസഭയില്‍ പാര്‍ട്ടിയ്‌ക്കുണ്ടായ പരാജയം സ്ഥിരമായിരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
അവിടുത്തെ അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുമെന്നും ജനങ്ങള്‍ പാര്‍ട്ടിയ്‌ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തലശേരി പ്രസ് ഫോറത്തിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.
പരാജയം പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യേണ്ട വിഷയമാണ്. എന്നാല്‍ ഇത് മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ചചെയ്യേണ്ട കാര്യമില്ല. ആരെങ്കിലും തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. അതുകൊണ്ട് പാര്‍ട്ടിയ്‌ക്ക് പ്രത്യേകിച്ചെന്തെങ്കിലും ദോഷം വന്നതായി അറിവില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം എന്‍ഡിഎഫിനെതിരെ നടത്തിയ ആരോപണം പിണറായി ആവര്‍ത്തിച്ചു.
ഇത്തരക്കാരെ ഒറ്റക്കെട്ടായി നിന്ന് പരാജയപ്പെടുത്തേണ്ടതുണ്ട്. ആര്‍എസ്‌എസിനെപ്പോലെയാണ് എന്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്കാകാമെങ്കില്‍ ഞങ്ങള്‍ക്കായിക്കൂടേ എന്നതാണ് അവരുടെ മനോഭാവം- അദ്ദേഹം പറഞ്ഞു.
ഓര്‍ത്തഡോക്‌സ് നേതാക്കളെ കണ്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഞാന്‍ പലരെയും കാണും അതൊന്നും പത്രസമ്മേളനത്തില്‍ പറയേണ്ടകാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.












Click it and Unblock the Notifications