സമാധാന ദൂതുമായി പിണറായി അരമന സന്ദര്‍ശിച്ചു
കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മലങ്കര ഓര്‍ത്തോഡക്‌സ് സഭാ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. കോട്ടയത്ത് നടന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം സഭാ ആസ്ഥാനം സന്ദര്‍ശിച്ചത്.
തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് 12.45ന് സഭാ ആസ്ഥാനമായ ദേവലോകത്തെത്തിയ പാര്‍ട്ടി സെക്രട്ടറി സഭാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവയോടൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷം രണ്ടു മണിയോടെയാണ് മടങ്ങിയത്. പിണറായിയുടേത് സൗഹൃദസന്ദര്‍ശനമായിരുന്നുവെന്ന് സഭാ നേതൃത്വം അറിയിച്ചു.
അതേ സമയം സഭാ തര്‍ക്കത്തില്‍ സര്‍ക്കാന്‍ എതിര്‍പക്ഷത്തെ വഴിവിട്ടു സഹായിക്കുന്നുവെന്ന ആരോപണമുന്നയിച്ച് അകന്ന ഓര്‍ത്തോഡക്‌സ് സഭാ നേതൃത്വത്തെ അനുനയിപ്പിയ്‌ക്കാനാണ് പിണറായി എത്തിയതെന്നാണ് കരുതപ്പെടുന്നത്.
സന്ദര്‍ശനത്തിനിടെ സമീപകാലത്തായി മലങ്കര സഭയ്‌ക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സഭാ നേതൃത്വം പിണറായിക്ക് നല്‌കി.
എന്നാല്‍ കത്തോലിക്കാ ബാവയെ സന്ദര്‍ശിച്ച് ക്രിസ്‌മസ് ആശംസ അറിയിക്കാനാണ് വന്നതെന്നും രാഷ്ട്രീയ കാര്യങ്ങളൊന്നും ചര്‍ച്ചയില്‍ വന്നില്ലെന്നും പിണറായി വിജയനൊപ്പമുണ്ടായിരുന്ന സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി കെ.ജെ തോമസ് പറഞ്ഞു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഇടത് മുന്നണിയുമായി അകന്ന വിഭാഗങ്ങളുടെ പിന്തുണയും സഹായവും ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പിണറായിയുടെ സന്ദര്‍ശനമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications