കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുഷ്‌ ഷൂവിന്‌ വന്‍ ഡിമാന്റ്‌

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ ബുഷിനെ എറിയാന്‍ ഇറാഖി മാധ്യമ പ്രവര്‍ത്തകന്‍ മുന്ദാസര്‍ അല്‍ സെയ്‌ദി ഉപയോഗിച്ച ഷൂവിന്‌ വന്‍ ഡിമാന്റ്‌. ബുഷിന്‌ നേരെ പാഞ്ഞ ഷൂസിന്റെ മോഡല്‍ വിപണിയില്‍ കിട്ടാനില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

മുന്ദാസിര്‍ എറിഞ്ഞ ഷൂ നിര്‍മ്മിച്ച തുര്‍ക്കിയിലെ ബേദന്‍ ഷൂ കമ്പനിയ്‌ക്ക്‌ ഇതിനോടകം മൂന്ന്‌ ലക്ഷം ഓര്‍ഡറുകളാണ്‌ ലഭിച്ചത്‌. സാധാരണ വാര്‍ഷിക വില്‌പനയുടെ നാലിരട്ടിയോളം വരുമിത്‌. ബേദന്‍ കമ്പനിയുടെ മോഡല്‍ 271 ഷൂവാണ്‌ ബുഷിന്‌ നേരെ മുന്ദാസിര്‍ എറിഞ്ഞത്‌. ഓര്‍ഡറുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന്‌ 100 ജീവനക്കാരെ കൂടുതല്‍ നിയമിച്ചതായി കമ്പനി ഉടമ റമദാന്‍ ബേദന്‍ പറഞ്ഞു.

18,000 ജോഡി ഷൂസിനാണ്‌ ഒരു യുഎസ്‌ കമ്പനി ഓര്‍ഡര്‍ ചെയ്‌തത്‌. ഇറാഖില്‍ നിന്ന്‌ 1.2 ലക്ഷം ഷൂസിനും ഓര്‍ഡര്‍ ലഭിച്ചു. ഇതിന്‌ പുറമെ സിറിയ, ഈജിപ്‌ത്‌, ഇറാന്‍ എന്നിവിടങ്ങളിലും ഷൂസിന്‌ ആവശ്യക്കാരേറെയാണ്‌.

ഷൂ വില്‌പന കൂട്ടാന്‍ സഹായിച്ച മുന്ദാസിറിനും കുടുംബത്തിനും ആജീവനാന്തം ഷൂസുകള്‍ സൗജന്യമായി നല്‍കാമെന്ന്‌ ഷൂ കമ്പനി നിര്‍മാതക്കളുടെ സംഘടന വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

ബുഷിനെ എറിഞ്ഞ ഷൂസ്‌ മോഡലിന്‌ "ബുഷ്‌ ഷൂ, ബൈ ബൈ ഷൂ" എന്ന പേരുകള്‍ നല്‌കാനും ബേദന്‍ കമ്പനി ആലോചിയ്‌ക്കുന്നുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X