Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുഷിനെ എറിഞ്ഞ ഷൂസിനായി പ്രമുഖര്‍

ബാഗ്‌ദാദ്‌: അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിനെ എറിഞ്ഞ ഷൂ ലേലത്തില്‍ പിടിക്കാന്‍ മത്സരം. അറബ്‌ ലോകത്തെ വ്യവസായികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരാണ്‌ ബുഷിനെ എറിഞ്ഞ ഷൂസിന്‌ വില പറയുന്നത്‌.

സൗദി അറേബ്യയിലെ ഒരു അധ്യാപകനായിരുന്നു ആദ്യമായി ഷൂവിന്‌ വന്‍തുക വാഗ്‌ദാനം നല്‍കിക്കൊണ്ട്‌ മുന്നോട്ട്‌ വന്നത്‌. അദ്ദേഹം വാഗ്‌ദാനം ചെയ്‌തത്‌ ഒരു കോടി ഡോളറാണ്‌. ഇദ്ദേഹത്തെ കൂടാതെ മറ്റു പല പ്രമുഖരും ഷൂ സ്വന്തമാക്കി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന്‌ രഹസ്യമായും പരസ്യമായും വ്യക്തമാക്കിയിട്ടുണ്ട്‌.

ചിലര്‍ ഈ ഷൂസ്‌ മ്യൂസിയമുണ്ടാക്കി അതില്‍ സൂക്ഷിക്കാന്‍ തയ്യാറാണെന്നും പറയുന്നു. എന്തായാലും സംഭവത്തിന്‌ ഇത്തരത്തിലൊരു വഴിത്തിരിവുണ്ടായത്‌ ഷൂസേറ്‌ നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ മുന്ദാസര്‍ അല്‍ സെയ്‌ദിയെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്‌.

ഇതിനിടെ പൊലീസ്‌ കസ്റ്റഡിയില്‍ കഴിയുന്ന സെയ്‌ദിയ്‌ക്ക്‌ മര്‍ദ്ദനത്തില്‍ പരുക്കേറ്റതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്‌. സെയ്‌ദിന്റെ കേസ്‌ പ്രത്യേക കോടതിയിലേയ്‌ക്ക്‌ മാറ്റാന്‍ ഇറാഖ്‌ സര്‍ക്കാര്‍ തീരുമാനിച്ചു. ഭീകരപ്രവര്‍ത്തനവും സുരക്ഷയും സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയിലേയ്‌ക്കാണ്‌ കേസ്‌ മാറ്റുന്നത്‌.

ചെരുപ്പേറ്‌ വിവാദം ലോകംമുഴുവനുമുള്ള മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നതിനിടെ ഇതിനെ അടിസ്ഥാനമാക്കിയുള്ള കോമഡി ഷോകള്‍ അഫ്‌ഗാനിസ്‌താനിലെ ടെലിവിഷന്‍ ചാനലുകളില്‍ വന്‍ ജനപ്രീതി നേടുന്നതായി റിപ്പോര്‍ട്ട്‌.

യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും വ്യത്യാസം വരുത്തി ബുഷിന്‌ ഏറ്‌ ഏല്‍ക്കുന്ന രീതിയിലാണ്‌ പല ചാനലുകളിലും പരിപാടികള്‍ വരുന്നത്‌. കോമഡിഷോയിലൂടെ ഇറാഖി ജനതയ്‌ക്ക്‌ ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നാണ്‌ ചാനല്‍ അധികൃതര്‍ പറയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+