ഒമറിന്റെ നേതൃത്വത്തില്‍ എന്‍സി-കോണ്‍ഗ്രസ് മന്ത്രിസഭ

ഒമര്‍ അബ്ദുള്ളയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനം. തന്റെ നേതൃത്വത്തിലായിരിക്കും മന്ത്രിസഭയെന്ന് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഒമര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരു പാര്‍ട്ടികള്‍ക്കും തുല്യ പങ്കാളിത്തം ഉള്ള സര്‍ക്കാരായിരിക്കും രൂപീകരിയ്‌ക്കുക. 38കാരനായ ഒമര്‍ ജമ്മു കശ്‌മീരിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരിക്കും.
87 സീറ്റുകളുള്ള ജമ്മു കശമീര്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടി നാഷണല്‍ കോണ്‍ഫറന്‍സ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. മന്ത്രി സ്ഥാനങ്ങള്‍ പങ്കുവെയ്‌ക്കുന്നത് സംബന്ധിച്ച് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ ഉള്‍പ്പെട്ട ഏകോപന സമിതി രൂപീകരിയ്‌ക്കാന്‍ തീരുമാനമായിട്ടുണ്ട്.
അതേ സമയം ജമ്മു കശ്‌മീരില്‍ മന്ത്രിസഭ രൂപീകരിയ്‌ക്കാന്‍ കോണഗ്രസ് പിന്തുണച്ചാലും യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിയ്‌ക്കില്ലെന്ന് പിഡിപി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications