അംഗവൈകല്യമുള്ള നാലുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി
മുംബൈ: ഗോവന്ദി ടാറ്റാ നഗറില്‍ നാലുവയസ്സുള്ള വികലാംഗയായ പെണ്‍കുട്ടിയെ പതിനെട്ടുകാരന്‍ മാനഭംഗപ്പെടുത്തിയതായി ആരോപണം. കുറ്റാരോപിതനായ റിയാദ് അഹമ്മദ് ഖുറേഷിയെ അയല്‍ക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഖുറേഷി കുട്ടിയെ സ്വന്തം വീട്ടിലേയ്‌ക്ക് എടുത്തുകൊണ്ടുപോവുകയായിരുന്നുവത്രേ. പെണ്‍കുട്ടിയുടെ വീടിനടുത്തുതന്നെയാണ് ഖുറേഷിയുടെയും വീട്. തിങ്കളാഴ്‌ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്.
ഉത്തര്‍പ്രദേശുകാരിയായ കുട്ടി ജൂലൈ മുതല്‍ ഇവിടെയുള്ള മുത്തശ്ശനും മുത്തശ്ശിയ്‌ക്കുമൊപ്പമാണ് താമസിക്കുന്നത്. കുട്ടിയെ കാണാതെ തിരച്ചില്‍ നടത്തിയ മുത്തശ്ശിയാണ് ഖുറേഷിയുടെ വീട്ടില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ ആദ്യം കേട്ടത്.
ഖുറേഷിയുടെ വീട്ടിലെത്തി വാതില്‍ തള്ളിത്തുറന്ന് കുട്ടിയെ രക്ഷിക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും. ഖുറേഷി വാതല്‍ അകത്തുനിന്നും പൂട്ടുകയായിരുന്നുവത്രേ. തുടര്‍ന്ന് ഇവര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് അയല്‍ക്കാരെത്തിയാണ് കുട്ടിയെ രക്ഷിച്ച് ഖുറേഷിയെ പിടികൂടിയത്.
കുട്ടിയുടെ മുത്തശ്ശി ഖുറേഷിയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തയ്യല്‍ക്കാരനായ ഖുറേഷി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ യുപിക്കാരനാണെന്നും ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മുംബൈയിലെത്തിയതെന്നും വ്യക്തമായിട്ടുണ്ട്.












Click it and Unblock the Notifications