കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റിനായി പിടിവലി: ലീഡറും ദില്ലിയില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: രാജ്യസഭാ സീറ്റിനായുള്ള തര്‍ക്കം തുടരവെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ കരുണാകരനും ദില്ലിയിലെത്തി. കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി തുടങ്ങിയവരും ദില്ലിയില്‍ എത്തിയിട്ടുണ്ട്‌.

ഇവര്‍ക്ക്‌ പിന്നാലെയാണ്‌ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കേ ലീഡറും ദില്ലിയലെത്തിയത്‌. ബുധനാഴ്‌ച പതിനൊന്ന്‌ മണിയോടെയാണ്‌ ഇദ്ദേഹം തലസ്ഥാനത്ത്‌ എത്തിയത്‌.

കഴിഞ്ഞയാഴ്‌ച മകള്‍ പത്മജാ വേണുഗോപാല്‍ കരുണാകര പക്ഷത്തെ ചിലര്‍ക്കൊപ്പം ദില്ലിയിലെത്തി കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയയെ കണ്ട്‌ അച്ഛന്‌ സീറ്റ്‌ നല്‍കുന്ന കാര്യം സംസാരിച്ചിരുന്നു. എന്നാല്‍ ഈ നീക്കം അത്ര ഫലവത്താകാത്തതിനെത്തുടര്‍ന്നാണ്‌ ലീഡര്‍തന്നെ നേരിട്ട്‌ ദില്ലിയിലെത്തിയിരിക്കുന്നത്‌.

സോണിയയുമായി നേതാക്കളെല്ലാവരും ബുധനാഴ്‌ച കൂടിക്കാഴ്‌ച നടത്തും. രാജ്യസഭാ സീറ്റ്‌ അവകാശപ്പെട്ടുകൊണ്ട്‌ കേരള കോണ്‍ഗ്രസ്‌ നേതാവ്‌ കെ എം മാണി നേരത്തേതന്നെ ദില്ലിയിലെത്തി സോണിയയെ കണ്ടിരുന്നു.

സീറ്റിനുവേണ്ടി വയലാര്‍ രവി, രമേശ്‌ ചെന്നിത്തല എന്നിവരും രംഗത്തുണ്ട്‌. രാജ്യസഭാ സീറ്റ്‌ ഘടകകക്ഷികള്‍ക്ക്‌ നല്‍കേണ്ടതില്ലെന്ന സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം ഉമ്മന്‍ചാണ്ടിയും രമേശും സോണിയയെ അറിയിക്കുമെന്നാണ്‌ സൂചന. എന്തായാലും എത്രയും പെട്ടെന്ന്‌ ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X