കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരുദ്ധശക്തികളെ കൈക്കരുത്തുകൊണ്ട്‌ നേരിടും: ജയരാജന്‍

  • By Staff
Google Oneindia Malayalam News

മാനന്തവാടി: ലാവലിന്‍ കേസില്‍ സിബിഐയെ വിമര്‍ശിക്കില്ലെന്ന വിഎസ്‌ അച്യുതാനന്ദന്‍ നിലപാടെടുത്തതിന്‌ പിന്നാലെ ഔദ്യോഗിക പക്ഷത്തെ നേതാക്കള്‍ ഓരോരുത്തരായി പിണറായിയുടെ രക്ഷയ്‌ക്കായി പരസ്യപ്രസ്‌താവനകളുമായി രംഗത്ത്‌.

പിണറായിയുടെ കോലം കത്തിയ്‌ക്കുന്നവരുടെ കൈവെട്ടുമെന്ന്‌ മന്ത്രി ജി സുധാകരന്റെ പ്രഖ്യാപനത്തിന്‌ പിന്നാലെ ഏതാണ്ട്‌ സമാനമായി പ്രസ്‌താവനയുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജനും രംഗത്ത്‌. പാര്‍ട്ടിയ്‌ക്കെതിരെ തിരിയുന്ന ഏത്‌ ശക്തികളെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈക്കരുത്തുകൊണ്ടുതന്നെ നേരിടുമെന്നാണ്‌ ജയരാജന്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌.

പിണറായി നയിക്കുന്ന നവകേരള മാര്‍ച്ചിന്‌ മാനന്തവാടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഇപി ജയരാജന്‍. പിണറായിയാണ്‌ പാര്‍ട്ടിയുടെ കരുത്തെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ജയരാജന്‍ പ്രസംഗത്തിലുടനീളം ശ്രമിക്കുന്നുണ്ടായിരുന്നു. ലാവലിന്‍ കേസില്‍ പിണറായിയെ കുടുക്കിയ സിബിഐയെ വിമര്‍ശിച്ച അദ്ദേഹം പോടാ പുല്ലേ സിബിഐ എന്ന്‌ പ്രസംഗത്തിനിടെ പറഞ്ഞു.

പിണറായിയെക്കുറിച്ച്‌ ആവേശത്തോടെ പറഞ്ഞ അദ്ദേഹം ലാവലിന്‍ കേസില്‍ പിണറായി നിരപരാധിയാണെന്നും ലോകചരിത്രത്തില്‍ നീതിമാന്മാര്‍ക്കെതിരെ എന്നും ആക്രമണമുണ്ടായിട്ടുണ്ടെന്നും പറഞ്ഞു.

മുഹമ്മദ്‌ നബിയും യേശുക്രിസ്‌തുവും അനുഭവിച്ചതുപോലുള്ള പീഡനങ്ങളാണ്‌ ഇപ്പോള്‍ പിണറായി നേരിടുന്നത്‌. ആരൊക്കെ എന്തൊക്കെ ആരോപണങ്ങള്‍ ഉയര്‍ത്തിയാലും സത്യം ജനം തിരിച്ചറിയും. പാരാട്ടത്തിന്റെ തീച്ചൂളയില്‍ നിന്നുവന്ന പിണറായിയ്‌ക്ക്‌ ഇതൊന്നും പ്രശ്‌നമല്ല. സിബിഐയോട്‌ പോടാ പുല്ലേ എന്ന്‌ പറയാനുള്ള തന്റേടം പാര്‍ട്ടിയ്‌ക്കുണ്ട്‌- ജയരാജന്‍ പറഞ്ഞു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X