ശംബളം കുറച്ച് ജോലി സൂക്ഷിക്കാമെന്ന് എച്ച്‌പി
ഫ്രാമിങ്‌ഹാം: 2008 ഒക്ടോബറില്‍ 25000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതുപ്രകാരം പ്രമുഖ ഐടി കമ്പനിയായ എച്ച്‌പി നടപടികള്‍ തുടങ്ങി. ഇതിന്റെ ആദ്യഘട്ടമായി 9000 ജീവനക്കാരെ കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടു.
കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിന് പകരം ജീവനക്കാരുടെ ശംബളവും യാത്രകളും കുറയ്‌ക്കുകയെന്ന നിര്‍ദ്ദേശവും കമ്പനി മുന്നോട്ടുവച്ചിട്ടുണ്ട്.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ ലാഭത്തില്‍ 13ശതമാനം കുറവ് വന്നതായി കമ്പനി അധികൃതര്‍ ഫെബ്രുവരി 18 ബുധനാഴ്‌ച വ്യക്തമാക്കിയിരുന്നു. 2007ലേത് വച്ച് നോക്കുമ്പോള്‍ ഒരു ശതമാനം വളര്‍ച്ച മാത്രമാണ് 2008ല്‍ ഉണ്ടായത്.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ കമ്പനിയുടെ ലാഭം രണ്ട് ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ കുറഞ്ഞേയ്‌ക്കാമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യങ്ങള്‍ അറിയിച്ചുകൊണ്ടാണ് കമ്പനി സിഇഒ മാര്‍ക് ഹര്‍ഡ് തൊഴില്‍ വെട്ടിക്കുറയ്‌ക്കന്നതിന് പകരം ശംബളം കുറയ്‌ക്കുകയെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്.
യാത്രകള്‍ ഉള്‍പ്പെടെയുള്ള ചെലവുകള്‍ കുറയ്‌ക്കാനുള്ള നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്. സ്വന്തം ശംബളത്തില്‍ ഇരുപത് ശതമാനം കുറവ് വരുത്തിക്കൊണ്ടാണ് ഹര്‍ഡ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.












Click it and Unblock the Notifications