Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി നവവരന്‍ ബാംഗ്ലൂരില്‍ കൊല്ലപ്പെട്ടു

ബാംഗ്ലൂര്‍: കവര്‍ച്ചയ്‌ക്കിടെ മലയാളിയായ യുവാവ്‌ കൊല്ലപ്പെട്ടു. ബാംഗ്ലൂരിലെ ബാനസവാഡിയിലാണ്‌ സംഭവം നടന്നത്‌. കമ്മനഹള്ളി മെയില്‍ റോഡില്‍ രാമസ്വാമി പാളയത്തില്‍ താമസിക്കുന്ന ഇന്‍ഫോസിസ്‌ ബിപിഒ ജോലിക്കാരന്‍ ഉമേഷ്‌ കൃഷ്‌ണന്‍(27) ആണ്‌ മരിച്ചത്‌.

ആക്രമണത്തില്‍ പരുക്കേറ്റ ഭാര്യ ഹണിമേരി(27)യെ കമ്മനഹള്ളി ആര്‍കെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. നാലംഗസംഘമാണ്‌ ദമ്പതികലെ ആക്രമിച്ച്‌ കവര്‍ച്ച നടത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. വീട്ടില്‍ നിന്നും 3000 രൂപയും സ്വര്‍ണാഭരണങ്ങളും രണ്ട്‌ മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്‌.

റെയില്‍വേജീവനക്കാരനായ മേട്ടുപ്പോളയം സ്വദേശി ആന്റണിയുടെയും ഫോര്‍ട്ടുകൊച്ചി സ്വദേശിനി ലീലയുടെയും മകളാണ്‌ ഹണി. പാലക്കാട്ടുകാരാണ്‌ ഉമേഷിന്റെ മാതാപിതാക്കള്‍. കഴിഞ്ഞ ഒക്ടോബറിലാണ്‌ ഉമേഷിന്റെയും ഹണിയുടെയും വിവാഹം കഴിഞ്ഞത്‌.

ഒന്നരമാസം മുമ്പാണ്‌ ഇവര്‍ രാമസ്വാമി പാളയത്തെ വീട്ടില്‍ താമസം തുടങ്ങിയത്‌. തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ചുമണിയോടെ പരിസരവാസികളെ നടുക്കിക്കൊണ്ട്‌ കൊലപാതകം നടന്നത്‌. കഴിഞ്ഞ ദിവസം ദമ്പതികള്‍ വെടിയേറ്റ്‌ മരിച്ച വിവേകാനനന്ദനഗറിന്‌ അടുത്താണ്‌ കൊലനടന്ന വീട്‌.

കവര്‍ച്ചാസംഘം വാതിലില്‍ മുട്ടിയപ്പോള്‍ ഉമേഷ്‌ വാതില്‍ തുറക്കുകയായിരുന്നുവെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌. വാതിലിന്റെ സമീപം ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

സംഘം ഉമേഷിനെ ആക്രമിച്ച ്‌കസേരയോട്‌ ചേര്‍ത്ത്‌കെട്ടി വായില്‍ പ്ലാസ്റ്റര്‍ ഒട്ടിയ്‌ക്കുകയായിരുന്നു. ശബ്ദം കേട്ട്‌്‌ ഇറങ്ങിവന്ന ഹണിയെയും കൈകാലുകള്‍ കെട്ടി വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചു. ഇരുവരെയും വെവ്വേറെ മുറികളിലാക്കിയാണ്‌ അക്രമികള്‍ കവര്‍ച്ച നടത്തിയത്‌. ശ്വാസം മുട്ടിയാണ്‌ ഉമേഷ്‌ മരിച്ചതെന്ന്‌ പൊലീസ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+