വടക്കന്‍ പ്രശ്‌നം: യൂത്ത് കോണ്‍ നേതാവ് പുറത്ത്
തിരുവനന്തപുരം: എഐസിസി അംഗം ടോം വടക്കനെതിരെ രംഗത്തെത്തിയ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. ടോം വടക്കന്‍ തൃശൂരില്‍ മത്സരിച്ചാല്‍ അംഗീകരിയ്‌ക്കില്ലെന്ന് വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് വക്താവ് ഗോപ്രതാപിനെതിരെ പുറത്താക്കി കൊണ്ടാണ് പാര്‍ട്ടി നേതൃത്വം കര്‍ശന നടപടികള്‍ സ്വീകരിച്ചിരിയ്‌ക്കുന്നത്.
ഗോപ്രതാപിനെ ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്‌തിരിയ്‌ക്കുന്നത്. വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും മത്സര രംഗത്തു നിന്ന് പിന്‍മാറണമെന്നും തിങ്കളാഴ്‌ച രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗോപപ്രതാപന്‍ ആവശ്യപ്പെട്ടിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിയ്‌ക്കാന്‍ ആഗ്രഹിയ്‌ക്കുന്നതോ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളതോ നേതാക്കള്‍ക്കെതിരെ പ്രസ്‌താവന നടത്തരുതെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നേരത്തെ നിര്‍ദ്ദേശം നല്‌കിയിരുന്നു.
ഇതിനിടെ ടോം വടക്കനെതിരെ പരസ്യപ്രസ്‌താവന നടത്തിയതിന്റെ പേരില്‍ മുതിര്‍ന്ന നേതാവായ കെ.പി വിശ്വനാഥനെ കെപിസിസി താക്കീത് ചെയ്‌തു. വിശ്വാനാഥന് കാരണം കാണിയ്‌ക്കല്‍ നോട്ടീസ് നല്‌കുമെന്നും സൂചനകളുണ്ട്. ടോം വടക്കന്‍ തൃശൂരില്‍ മത്സരിച്ചാല്‍ ജയിക്കില്ലെന്നായിരുന്നു വിശ്വനാഥന്‍ പ്രസ്‌താവിച്ചത്.












Click it and Unblock the Notifications