അബ്ദുള്ളക്കുട്ടി ഉമ്മന്‍ ചാണ്ടിയെ കണ്ടു
ദില്ലി: സിപിഎമ്മില്‍ നിന്നു പുറത്തായ എപി അബ്ദുള്ളക്കുട്ടി ബുധനാഴ്‌ച കേരള ഹൗസില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചനടത്തി.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ് എന്നിവരുമായാണ് ചര്‍ച്ചനടന്നത്. അബ്ദുള്ളക്കുട്ടിയുമായുള്ള ചര്‍ച്ചയെപ്പറ്റി ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് അത്തരമൊരു ചര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് ഇരുനേതാക്കളും പ്രതികരിച്ചത്.
എന്നാല്‍, ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദുമായി കൂടിക്കാഴ്‌ച നടത്തിയതായി അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇക്കാര്യം രമേശ് ചെന്നിത്തലയും സ്ഥിരീകരിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് ടിക്കറ്റില്‍ കണ്ണൂരോ കാസര്‍കോടോ അബ്ദുള്ളക്കുട്ടി മത്സരിയ്ക്കുന്നമെന്ന അഭ്യൂഹങ്ങള്‍ നിലനില്ക്കെയാണ് കൂടിക്കാഴ്ച നടന്നത്.
സൗഹൃദസന്ദര്‍ശനം മാത്രമായിരുന്നു ഇതെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു സംബന്ധിച്ചോ, കോണ്‍ഗ്രസ്സില്‍ ചേരുന്നതു സംബന്ധിച്ചോ ചര്‍ച്ചനടത്തിയിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
അതേ സമയം അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ കണ്ണൂര്‍, കാസര്‍കോട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വങ്ങള്‍ സജീവമായി രംഗത്തുണ്ട്. ഇത് അദ്ദേഹത്തിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications